വീണ്ടും സിറ്റിക്ക് മുന്നില്‍ പതറി ചെല്‍സി !!!!
ഞായറാഴ്ച നടന്ന എഫ്എ കപ്പ് മൂന്നാം റൗണ്ടിൽ ചെൽസിക്കെതിരെ 4-0ന് വിജയിച്ച് മാഞ്ചസ്റ്റർ സിറ്റി.ഇന്നലത്തെ ഫലം അർത്ഥമാക്കുന്നത്, ഒരാഴ്ചയ്ക്കിടെ സിറ്റി ചെൽസിയെ രണ്ടാം തവണയും തോൽപിച്ചു എന്നതാണ്.ഇതിനുമുന്നെ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ ഒരു ഗോളിന് ആണ് സിറ്റി ചെല്‍സിയെ അടിയറവ് പറയിപ്പിച്ചത്.

23 മിനിറ്റിൽ ഒരു മികച്ച ഫ്രീകിക്കിലൂടെ റിയാദ് മഹ്റസ് സിറ്റിക്ക് ലീഡ് നേടി കൊടുത്തു. സ്ട്രൈക്കർ കൈ ഹാവെർട്സിന്റെ ഒരു ഹാൻഡ്ബോൾ മൂലം ലഭിച്ച പെനാല്‍റ്റിയില്‍ നിന്ന് ലോകകപ്പ് ജേതാവ് ജൂലിയൻ അൽവാരസ് ലീഡ് ഇരട്ടിയാക്കി.38 ആം മിനുട്ടില്‍ ഗോള്‍ നേടി ഫില്‍ ഫോഡനും 85 ആം മിനുട്ടില്‍ മറ്റൊരു പെനാല്‍ട്ടിയിലൂടെ രണ്ടാം ഗോള്‍ നേടി റിയാദ് മഹ്റസും സ്കോര്‍ ബോര്‍ഡില്‍ ഇടം നേടി.ക്ലീന്‍ ചീട്ടും നാല് ഗോളും, ടീമിന്റെ ആകെയുള പ്രകടനത്തില്‍ കോച്ച് പെപ്പ് സന്തുഷ്ട്ടന്‍ ആണ്.ഇന്ന് നടക്കാന്‍ ഇരിക്കുന്ന ആഴ്സണല്‍ – ഓക്സ്ഫോർഡ് യുണൈറ്റഡ് മത്സരത്തിലെ വിജയിയേ പെപ് ഗാർഡിയോളയുടെ ടീം അടുത്ത എഫ് എ കപ്പ് റൗണ്ടില്‍ നേരിട്ടേക്കും.