പല പ്രീമിയര്‍ ലീഗ് ക്ലബുകളുടെ താല്‍പര്യം ഉണ്ടായിരുന്നിട്ടും യുവ ബ്രസീലിയന്‍ താരത്തിനെ റാഞ്ചാന്‍ ചെല്‍സിക്ക് സാധിച്ചു
ജനുവരി ട്രാൻസ്ഫർ വിൻഡോയില്‍ തങ്ങളുടെ രണ്ടാം സൈനിംഗ് പൂർത്തിയാക്കാൻ ചെൽസി ഒരുങ്ങുന്നു.സ്റ്റാംഫോർഡ് ബ്രിഡ്ജിലേക്കുള്ള തന്റെ നീക്കം പൂർത്തിയാക്കിയ ശേഷം ലണ്ടനില്‍ നിന്ന് ബ്രസീലിയൻ മിഡ്ഫീൽഡറുടെയും കുടുംബത്തിന്റെയും ചിത്രം പങ്കിട്ട ഫാബ്രിസിയോ റൊമാനോ ആണ് വാര്‍ത്ത പുറത്തു വിട്ടിരിക്കുന്നത്.മാഞ്ചസ്റ്റർ സിറ്റി, ന്യൂകാസിൽ യുണൈറ്റഡ്,ലിവര്‍പൂള്‍ തുടങ്ങിയ ഒന്നിലധികം പ്രീമിയർ ലീഗ് ക്ലബ്ബുകള്‍ യുവതാരം സാന്റോസിനെ സൈൻ ചെയ്യാൻ താൽപ്പര്യമുള്ളതായി കഴിഞ്ഞ മാസം ടൈംസ് വെളിപ്പെടുത്തിയിരുന്നു.
18 വയസ്സ് മാത്രം പ്രായമുള്ള ഈ മിഡ്ഫീൽഡർ ബ്രസീലിയന്‍ സീരി എ ക്ലബ് ആയ വാസ്കോ ഡി ഗാമക്ക് വേണ്ടിയാണ് കളിച്ചിരുന്നത്.വാസ്കോയുടെ സീനിയർ ടീമിനായി ഇതിനകം 37 തവണ കളിക്കുകയും എട്ട് ഗോളുകൾ നേടാനും പ്രഗത്ഭനായ യുവ താരത്തിന് കഴിഞ്ഞു.താരത്തിന്‍റെ ഒപ്പ് നേടാന്‍ ചെല്‍സിക്ക് ചിലവ് ആകാന്‍ പോകുന്നത് ഏകദേശം 11 മില്യണ്‍ യൂറോയാണ്എന്നും റൊമാനോ അറിയിച്ചു.