ഈ ജനുവരിയില്‍ മെംഫിസ് ഡീപെക്ക് ഒരോഫര്‍ നല്കാന് അത്ലറ്റിക്കോ മാഡ്രിഡ്
അത്ലറ്റിക്കോ മാഡ്രിഡ് ജനുവരിയിൽ ബാഴ്സലോണ ഫോർവേഡ് മെംഫിസ് ഡിപേയ്ക്ക് വേണ്ടിയുള്ള നീക്കം നടത്തുമെന്ന് റിപ്പോർട്ട്.മാത്യൂസ് കുൻഹ വോൾവർഹാംപ്ടൺ വാണ്ടറേഴ്സിലേക്ക് പോകുന്നതിനാൽ, വിന്റർ ട്രാൻസ്ഫർ വിൻഡോയിൽ ചിലവ് കുറഞ്ഞ താരങ്ങളുടെ സൈനിങ്ങ് പൂര്‍ത്തിയാക്കാന്‍ ശ്രമം നടത്തുകയാണ് അത്ലറ്റിക്കോ മാഡ്രിഡ് നിലവില്‍ . പോര്‍ച്ചുഗീസ് യുവ താരമായ ജോവ ഫെലിക്സും ടീം വിടുന്നതിന്റെ സാദ്ധ്യതകള്‍ അന്വേഷിച്ചു വരുന്നുണ്ട്.
ലെവന്‍ഡോസ്ക്കിയുടെ വരവോടെ ടീമില്‍ സ്ഥാനം നഷ്ട്ടപ്പെട്ട മെംഫിസ് ഡീപേ ബാഴ്സലോണ വിടാന്‍ ഒരുക്കമാണ്.താരത്തിനെ സൈന്‍ ചെയ്യുന്നതിനുള്ള ഓപ്ഷന് യുവന്റ്റസ്,മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എന്നിവര്‍ അന്വേഷിക്കുന്നതായും റിപ്പോര്‍ട്ട് ഉണ്ട്.എന്നാല്‍ സീസണിന്റെ പകുതിക്ക് ഡീപേയെ നഷ്ട്ടപ്പെടുത്താന്‍ ക്ലബ് ആഗ്രഹിക്കുന്നില്ല എന്ന് കറ്റാലൻ ക്ലബ്ബിന്റെ സ്പോർട്സ് ഡയറക്ടർ ജോർഡി ക്രൈഫ് ഈ അടുത്ത് നല്കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു.