ജോര്‍ഡി ആല്ബയേ നിലനിര്‍ത്താന്‍ ബാഴ്സലോണ
കരാർ അവസാനിക്കുന്നത് വരെ തന്നെ ക്ലബ്ബിൽ തുടരാൻ ജോർഡി ആൽബ ബാഴ്സലോണ ബോർഡിനെ ബോധ്യപ്പെടുത്തിയതായി റിപ്പോർട്ട്.അലജാൻഡ്രോ ബാൽഡെ,മാർക്കോസ് അലോൻസോ എന്നിവരുടെ ആദ്യ ടീമിലേക്കുള്ള വരവ് മൂലം ടീമിലെ സ്ഥാനം നഷ്ട്ടപ്പെട്ട ആല്ബയേ പറഞ്ഞു വിടാനുള്ള സാധ്യത അന്വേഷിക്കുകയായിരുന്നു ബാഴ്സലോണ ഇത്ര കാലം വരെ.

താരം വാങ്ങുന്ന സാലറി വളരെ കൂടുതല്‍ ആയതിനാല്‍ അദ്ദേഹത്തിന്റെ വിടവാങ്ങല്‍ മൂലം വരുന്ന വിടവിലേക്ക് ടീമിലേക്ക് കൂടുതല്‍ യുവ താരങ്ങളെ സൈന്‍ ചെയ്യാനും ബാഴ്സക്ക് കഴിഞ്ഞേക്കും.എന്നാല്‍ സ്പാനിഷ് വാര്‍ത്താ ചാനല്‍ ആയ റെലെവോയുടെ റിപ്പോര്‍ട്ട് പ്രകാരം ആൽബയേ 2024 വരെ തുടരാന്‍ ബാഴ്സ മാനേജ്മെന്റ് സമ്മതിച്ചിരിക്കുകയാണ്.തന്നെ ഒഴിവാക്കിയിട്ടും താരം യുവ വിങ്ങ് ബാക്ക് ആയ ബാല്ഡയെ ഒരു ഫസ്റ്റ്-ടീം കളിക്കാരനായി മാറാൻ അദ്ദേഹം സഹായിച്ചുവെന്ന് റിപ്പോർട്ട് അവകാശപ്പെടുന്നു.അത് താരത്തിന്റെ പ്രതികരണം ക്ലബ്ബിന്റെ കോച്ചിംഗ് സ്റ്റാഫിൽ മതിപ്പുളവാക്കിയിട്ടുണ്ട്.താരവും ബാഴ്സയുമായുള്ള കരാര്‍ 2024 വരെയാണ് നീളുന്നത്.