Cricket Cricket-International Top News

രണ്ടാം ദിനം; പന്തിൻ്റെയും, ശ്രേയസിൻ്റെയും മികവിൽ ആദ്യ ഇന്നിംഗ്സിൽ ഇന്ത്യയ്ക്ക് ലീഡ്.!

December 23, 2022

author:

രണ്ടാം ദിനം; പന്തിൻ്റെയും, ശ്രേയസിൻ്റെയും മികവിൽ ആദ്യ ഇന്നിംഗ്സിൽ ഇന്ത്യയ്ക്ക് ലീഡ്.!

ബംഗ്ലാദേശിനെതിരെയുള്ള രണ്ടാം ടെസ്റ്റ് മത്സരത്തിൽ ആദ്യ ഇന്നിംഗ്സിൽ ലീഡ് സ്വന്തമാക്കി ഇന്ത്യ. ബംഗ്ലാദേശ് 227 റൺസ് ആയിരുന്നു ആദ്യ ഇന്നിംഗ്സിൽ നേടിയത്. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ ഋഷഭ് പന്തിൻ്റെയും, ശ്രേയസ് അയ്യരുടെയും മികവിൽ 314 റൺസ് നേടി ഓൾഔട്ട് ആവുകയായിരുന്നു. 105 ബോളുകൾ നേരിട്ട പന്ത് 7 ഫോറുകളുടെയും, 5 സിക്സറുകളുടെയും അകമ്പടിയോടെ 93 റൺസ് നേടി പുറത്താകുകയായിരുന്നു.

ശ്രേയസ് അയ്യർ 105 പന്തിൽ നിന്നും 10 ഫോറുകളുടെയും, 2 സിക്സറുകളുടെയും അകമ്പടിയോടെ 87 റൺസ് നേടി പുറത്തായി.ഇരുവർക്കും നിസാര റൺസിനാണ് സെഞ്ച്വറി നഷ്ടമായത്. ഇവരെ കൂടാതെ ഗിൽ (20), പുജാര (24), കോഹ്‌ലി (24) എന്നിവർക്ക് മാത്രമാണ് തരക്കേടില്ലാത്ത ബാറ്റിംഗ് പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞത്. അതോടെ ഇന്ത്യയുടെ മറുപടി 314 റൺസിന് അവസാനിച്ചു. 87 റൺസിൻ്റെ ലീഡ് ആണ് ഇന്ത്യ സ്വന്തമാക്കിയത്.

ബംഗ്ലാദേശിനായി ഷക്കീബ് അൽ ഹസനും, തൈജുൾ ഇസ്ലാമും 4 വിക്കറ്റുകൾ വീതം വീഴ്ത്തിക്കൊണ്ട് ബൗളിംഗിൽ തിളങ്ങി. രണ്ടാം ഇന്നിങ്സിൽ ബാറ്റ് ചെയ്യാനിറങ്ങിയ ബംഗ്ലാദേശ് 6 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 7 റൺസ് നേടിയിട്ടുണ്ട്. 5 റൺസ് നേടിയ ഷാൻ്റോയും, 2 റൺസ് നേടിയ സക്കീർ ഹസനുമാണ് ക്രീസിൽ.

Leave a comment