പി.എസ്.ജി മെസ്സിയുമായി വെർബൽ എഗ്രിമെൻ്റിൽ എത്തിയതായി റിപ്പോർട്ട്.!
ലോകചാമ്പ്യനായ ലയണൽ മെസ്സി തൻ്റെ ക്ലബായ പി.എസ്.ജിയുമായി പുതിയ കരാറിനായുള്ള ഒരു വെർബൽ എഗ്രിമെൻ്റിൽ എത്തിയതായി റിപ്പോർട്ട്. വരുന്ന സമ്മറിൽ താരത്തിൻ്റെ പി.എസ്.ജിയുമായുള്ള കരാർ അവസാനിക്കുവാൻ ഇരിക്കുകയാണ്. മുമ്പ് കരാർ എക്സ്റ്റെൻ്റ് ചെയ്യുന്നതിനായി പാരീസ് താരത്തെ സമീപിച്ചിരുന്നുവെങ്കിലും ലോകകപ്പിന് ശേഷമേ താനൊരു തീരുമാനം കൈക്കൊള്ളുകയുള്ളൂ എന്നതായിരുന്നു മെസ്സിയുടെ നിലപാട്.
ഇപ്പോഴിതാ ലോകകപ്പിന് പിന്നാലെ തന്നെ താരം ഈയൊരു കോൺട്രാക്ട് എക്സ്റ്റൻഷനായി സമ്മതം മൂളിയെന്നാണ് അറിയുവാൻ കഴിയുന്നത്. ഇതൊരു വെർബൽ എഗ്രിമെൻ്റ് മാത്രമാണ്. കരാറിൻ്റെ ദൈർഘ്യത്തെ പറ്റിയോ.. സാലറിയെ പറ്റിയോ ഒന്നുംതന്നെ തീരുമാനം കൈക്കൊണ്ടിട്ടില്ല. പുതിയൊരു ചർച്ചയ്ക്ക് ശേഷമാകും അതിനെല്ലാം തീരുമാനമാകുക. ഈയൊരു ഡീൽ യാഥാർത്ഥ്യമാക്കുവാനുള്ള ശ്രമങ്ങളിലാണ് നിലവിൽ പി.എസ്.ജി പ്രസിഡൻ്റ് ആയ അൽ ഖലൈഫിയും, സ്പോർട്ടിങ് ഡയറക്ടർ ആയ കാമ്പോസുമുള്ളത്. എന്തായാലും നമുക്ക് കാത്തിരുന്നു കാണാം.