ന്യൂയെറിന് പകരക്കാരൻ ആയി സോമറിനെ ടീമിലെത്തിക്കാൻ ബയേൺ.!
36 വയസുകാരനായ ജർമൻ ഗോൾകീപ്പർ മാനുവേൽ ന്യൂയെറിന് പകരക്കാരൻ ആയി സ്വിറ്റ്സർലൻഡ് താരമായ യാൻ സോമറിനെ ടീമിൽ എത്തിക്കാനുള്ള ശ്രമവുമായി ബയേൺ മ്യുണിക്ക്. അതിനായുള്ള ചർച്ചകൾ ആരംഭിച്ചിട്ടില്ലെങ്കിലും ഉടൻതന്നെ ഉണ്ടാകുമെന്നാണ് അറിയുവാൻ കഴിയുന്നത്. എന്തായാലും ബയേൺ പരിഗണിക്കുന്ന താരങ്ങളുടെ ലിസ്റ്റിൽ മുൻനിരയിലുള്ള താരമാണ് സോമർ. പക്ഷേ 34 വയസ്സാണ് താരത്തിൻ്റെ പ്രായം എന്നത് ബയേണിനെ ഒന്നുകൂടി ചിന്തിക്കാൻ പ്രേരിപ്പിച്ചേക്കാം.
സീരി എ ക്ലബായ ഇൻ്റർമിലാനും താരത്തിനായി രംഗത്തുണ്ട്. എന്നാൽ വരുന്ന സീസണിൽ ഫ്രീഏജൻ്റ് ആയിക്കൊണ്ട് സോമെറിനെ ടീമിൽ എത്തിക്കാനാണ് അവർ താത്പര്യപ്പെടുന്നത്. നിലവിൽ ബുണ്ടെസ് ലിഗ ക്ലബായ ബൊറൂസിയ മൊഞ്ചെൻ ഗ്ലാഡ്ബാക്കിൻ്റെ താരമാണ് സോമർ. 2014ൽ ഗ്ലാഡ്ബാക്കിലെത്തിയ താരം 274 മത്സരങ്ങളിൽ ടീമിൻ്റെ വലകാത്തു.






































