അർജൻ്റൈൻ താരം എൻസോ ഫെർണാണ്ടസിനായി ലിവർപൂൾ രംഗത്ത്.!
ലോകകപ്പിൽ അർജൻ്റീനയ്ക്കായി മിന്നും പ്രകടനം പുറത്തെടുത്തുകൊണ്ടിരിക്കുന്ന താരമാണ് ബെനെഫിക്കയുടെ മിഡ്ഫീൽഡറായ എൻസോ ഫെർണാണ്ടസ്. ഇതുവരെ ടീമിനായി ഓരോ ഗോളും, അസ്സിസ്റ്റും സ്വന്തമാക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. അർജൻ്റീന സെമിഫൈനലിൽ പ്രവേശിച്ചതിൽ എൻസോയുടെ പ്രകടനം എടുത്തു പറയേണ്ടതാണ്. ഇപ്പോഴിതാ പ്രീമിയർലീഗിലെ വമ്പന്മാരായ ലിവർപൂൾ താരത്തിനായി രംഗത്ത് എത്തിയിട്ടുണ്ട്. താരവുമായി ലിവർപൂൾ ഒരു പ്രീ എഗ്രിമെൻ്റിൽ എത്തിയിട്ടുണ്ടെന്നാണ് പ്രമുഖ മാധ്യമമായ ദി മിറർ റിപ്പോർട്ട് ചെയ്യുന്നത്. എൻസോയെ സൈൻ ചെയ്യുക വഴി ടീമിൻ്റെ മധ്യനിര ശക്തിപ്പെടുത്താൻ കഴിയുമെന്നാണ് ലിവർപൂൾ മാനേജറായ യുർഗൻ ക്ലോപ്പിൻ്റെ വിശ്വാസം.
ഈ വർഷമായിരുന്നു 21കാരനായ എൻസോ ബെനെഫിക്കയിൽ എത്തിയത്. തുടർന്ന് ക്ലബിനായി 13 മത്സരങ്ങളിൽ താരം ബൂട്ട് കെട്ടി. അതിൽ നിന്നും ഒരു ഗോളും നേടിയിട്ടുണ്ട്. എന്തായാലും ലോകകപ്പിന് ശേഷം ഈയൊരു റൂമറിൽ എത്രത്തോളം വാസ്തവം ഉണ്ടെന്ന് നമുക്ക് അറിയുവാൻ കഴിയും.