പി.എസ്.ജിയുമായി കരാർ പുതുക്കാനൊരുങ്ങി വെറാറ്റി.!
ഫ്രഞ്ച് ക്ലബ്ബ് പി.എസ്.ജിയുടെ ഇറ്റാലിയൻ മിഡ്ഫീൽഡറാണ് മാർക്കോ വെറാറ്റി. താരം ഇപ്പോൾ പി.എസ്.ജിയുമായുള്ള തൻ്റെ കരാർ പുതുക്കാനുള്ള തയ്യാറെടുപ്പിലാണ്. നിലവിൽ 2024 വരെയാണ് താരത്തിന് ടീമുമായി കരാർ ഉള്ളത്. അടുത്തൊരു നാല് വർഷം കൂടി പി.എസ്.ജിയിൽ തന്നെ തുടരുവാനാണ് വെറാറ്റിക്ക് താൽപര്യം. പി.എസ്.ജി മാത്രമാണ് തൻ്റെ പ്രയോറിറ്റിയെന്ന് താരം വെളിപ്പെടുത്തി. എന്തായാലും മികച്ച രൂപത്തിലാണ് താരം ഫ്രഞ്ച് ടീമിൽ കളിച്ചുകൊണ്ടിരിക്കുന്നത്. പാരീസ് മിഡ്ഫീൽഡിലെ പ്രധാന താരമാണ് വെറാറ്റി. അതുകൊണ്ടുതന്നെ താരത്തിന് ഒരു ദീർഘകാല കരാർ പി.എസ്.ജി നൽകുമെന്ന് തന്നെയാണ് ആരാധകരുടെ പ്രതീക്ഷ.
2012ലാണ് ഇറ്റലിയിലെ തേർഡ് ഡിവിഷൻ ക്ലബായ ഡെൽഫിനോ പെസ്കാരയിൽ നിന്നും പി.എസ്.ജി താരത്തെ സ്വന്തം കൂടാരത്തിൽ എത്തിച്ചത്. ഇതുവരെ ക്ലബിനായി 261 മത്സരങ്ങളിൽ താരം പന്തുതട്ടി. അതിൽ നിന്നും 7 ഗോളുകൾ നേടുവാനും സെൻ്റർ മിഡ്ഫീൽഡറായ വെറാറ്റിക്ക് സാധിച്ചിട്ടുണ്ട്. നിലവിൽ 30 വയസ്സാണ് താരത്തിൻ്റെ പ്രായം. ഇനിയും കൂടുതൽ കാലം പി.എസ്.ജിയിൽ തന്നെ തുടരുവാൻ താരത്തിന് കഴിയട്ടെ എന്ന് നമുക്ക് ആശംസിക്കാം.