Cricket Cricket-International Top News

ഈ നേട്ടത്തിലെത്തുന്ന ഏഴാമത്തെ ഇന്ത്യൻ ബാറ്ററായി ശിഖർ ധവാൻ

November 25, 2022

author:

ഈ നേട്ടത്തിലെത്തുന്ന ഏഴാമത്തെ ഇന്ത്യൻ ബാറ്ററായി ശിഖർ ധവാൻ

ലിസ്റ്റ് എ ക്രിക്കറ്റിൽ 12000-ത്തിലധികം റൺസ് നേടുന്ന ഏഴാമത്തെ ഇന്ത്യൻ ബാറ്ററായി മാറി ശിഖർ ധവാൻ. ഓക്ക്‌ലൻഡിലെ ഈഡൻ പാർക്കിൽ നടന്ന പരമ്പരയിലെ ആദ്യ ഏകദിനത്തിൽ ന്യൂസിലൻഡിനെതിരെ 77 പന്തിൽ 72 റൺസ് നേടിയതോടെയാണ് താരം ചരിത്ര പുസ്‌തകത്തിൽ തന്റെ പേര് എഴുതി ചേർത്തത്.

ഈ നാഴികക്കല്ല് കൈവരിക്കാൻ ധവാന് 47 റൺസ് മാത്രമായിരുന്നു വേണ്ടിയിരുന്നത്. ഏകദിന ക്രിക്കറ്റിലെ തന്റെ 39-ാം അർധസെഞ്ചുറിയോടെ ധവാന് റെക്കോർഡ് സ്റ്റൈലായി പൂർത്തീകരിക്കാനുമായി.

ലിസ്റ്റ് എ ക്രിക്കറ്റിൽ 12000-ത്തിലധികം റൺസ് നേടാൻ ധവാന് 297 ഇന്നിംഗ്‌സുകളാണ് വേണ്ടി വന്നത്. അതേസമയം താരത്തിന് മുമ്പേ ഈ നേട്ടം കൈവരിച്ചവരിൽ യുവരാജ് സിങ് (423 മത്സരങ്ങളിൽ നിന്നും 12633 റൺസ്), എംഎസ് ധോണി (423 മത്സരങ്ങളിൽ നിന്നും 13353 റൺസ്), വിരാട് കോലി (296 മത്സരങ്ങളിൽ നിന്നും 13786 റൺസ്), രാഹുൽ ദ്രാവിഡ് (449 മത്സരങ്ങളിൽ നിന്നും 15271 റൺസ്), സൗരവ് ഗാംഗുലി (437 മത്സരങ്ങളിൽ നിന്നും 15622 റൺസ്), സച്ചിൻ തെണ്ടുൽക്കൽ (551 മത്സരങ്ങളിൽ നിന്നും 21999 റൺസ്) എന്നീ താരങ്ങളാണ് ഉൾപ്പെടുന്നത്.

Leave a comment