പെപ്പ് ഗാർഡിയോളയുടെ കരാർ പുതുക്കി മാഞ്ചസ്റ്റർ സിറ്റി.!
ഇംഗ്ലീഷ് പ്രീമിയർ ലീഗ് വമ്പന്മാരായ മാഞ്ചസ്റ്റർ സിറ്റി അവരുടെ കപ്പിത്താൻ ആയ പെപ്പ് ഗാർഡിയോളയുടെ കരാർ നീട്ടിയിരിക്കുകയാണ്. പുതിയ കരാർ പ്രകാരം 2025 വരെയാകും ഗാർഡിയോളയെ സിറ്റിയിൽ കാണുവാൻ കഴിയുക. ഈയൊരു കരാറിന് ആയുള്ള ചർച്ചകൾ നേരത്തെ തന്നെ ആരംഭിച്ചിരുന്നതാണ്. ഇപ്പൊൾ സിറ്റി അത് സാക്ഷാത്കരിച്ചിരിക്കുകയാണ്. വരും ദിവസങ്ങളിൽ ഗാർഡിയോള ഈയൊരു കരാറിൽ ഒപ്പുവെക്കുന്നതാണ്. 2016ൽ ആയിരുന്നു സിറ്റി, ബയേൺ മ്യുണിക്കിൽ നിന്നും ഗാർഡിയോളയെ സ്വന്തം കൂടാരത്തിൽ എത്തിച്ചത്. ബാഴ്സയെയും, ബയേണിനെയും യു.സി.എൽ കിരീടനേട്ടത്തിൽ എത്തിച്ച പെപ്പിന് പക്ഷേ സിറ്റിയെ ഇതുവരെ ആ കനകകിരീടത്തിലേക്ക് എത്തിക്കുവാൻ സാധിച്ചിട്ടില്ല. ഒരുപക്ഷേ ആ ഒരു നേട്ടം കൂടി കൈവരിച്ചാൽ പെപ്പ് സിറ്റി വിടുവാൻ സാധ്യതയുണ്ട്. അതുമാത്രമാണ് ഇനി പെപ്പിന് സിറ്റിയിൽ ബാക്കിയുള്ളത്. എന്തായാലും 2025 വരെയുള്ള കാലയളവിനുള്ളിൽ പെപ്പിന് മാഞ്ചസ്റ്റർ സിറ്റിയെ യു.സി.എൽ കിരീടത്തിൽ മുത്തമിടീക്കുവാൻ കഴിയട്ടെ എന്ന് നമുക്ക് ആശംസിക്കാം.