EPL 2022 European Football Foot Ball Top News transfer news

റൊണാൾഡോ തങ്ങളുടെ പരിഗണനയിൽ ഇല്ലെന്ന് വ്യക്തമാക്കി റോമ ഡയറക്ടർ.!

November 21, 2022

author:

റൊണാൾഡോ തങ്ങളുടെ പരിഗണനയിൽ ഇല്ലെന്ന് വ്യക്തമാക്കി റോമ ഡയറക്ടർ.!

ലോകകപ്പിനുള്ള ഇടവേളയ്ക്ക് പിരിഞ്ഞതിന് പിന്നാലെ ക്രിസ്റ്റ്യാനോ റൊണാൾഡോ തൻ്റെ ക്ലബായ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെയും കോച്ചിനെതിരെയും എല്ലാം രൂക്ഷമായ വിമർശനങ്ങൾ നടത്തിയിരുന്നു. പിയേഴ്സ് മോർഗന് നൽകിയ അഭിമുഖത്തിലാണ് താരം അത്തരത്തിലുള്ള വിവാദ പരാമർശങ്ങൾ നടത്തിയത്. എന്തായാലും അതിന് പിന്നാലെ താരം ജനുവരിയിൽ യുണൈറ്റഡ് വിട്ടേക്കുമെന്ന അഭ്യൂഹങ്ങൾ പുറത്തുവന്നിരുന്നു. യുണൈറ്റഡ് താരത്തെ ഒഴിവാക്കുമെന്ന് ആയിരുന്നു കൂടുതൽ വാർത്തകൾ. അതിൻ്റെ ഭാഗമായാണ് ഇറ്റാലിയൻ ക്ലബായ എ.എസ് റോമ റൊണാൾഡോയ്ക്കായി രംഗത്ത് ഉണ്ടെന്ന വാർത്തകൾ ഫുട്ബോൾ ലോകത്ത് പടർന്ന് പിടിച്ചത്. എന്നാൽ ഈയൊരു വാർത്തയോട് റോമയുടെ ഡയറക്ടർ ആയ തിയാഗോ പിൻ്റോ ഇപ്പോൾ പ്രതികരിച്ചിട്ടുണ്ട്.

നമുക്ക് അദ്ദേഹത്തിൻ്റെ വാക്കുകളിലേക്ക് ഒന്നുപോകാം;

“ക്രിസ്റ്റ്യാനോ റൊണാൾഡോയെ ഞങ്ങൾ പരിഗണിച്ചിട്ടില്ല. അതൊരു തെറ്റായ കിമ്പതന്തിയാണ്. ഞങ്ങളും അദ്ദേഹവുമായി ഒരു ചർച്ചകളും ഇതുവരെ നടത്തിയിട്ടില്ല.

ഒരുപക്ഷേ ഞാനും മൗറീഞ്ഞോയുമെല്ലാം പോർച്ചുഗീസുകാർ ആയതുകൊണ്ടാവാം ഇങ്ങനെയൊരു റൂമർ പടർന്നത്.

ഇതാണ് ഇപ്പോൾ റോമ ഡയറക്ടർ ആയ തിയാഗോ പിൻ്റോ പറഞ്ഞിട്ടുള്ളത്. റൊണാൾഡോ ജനുവരിയിൽ റോമയിലേക്ക് പോകില്ല എന്ന് പിൻ്റോയുടെ വാക്കുകളിൽ നിന്നും നമുക്ക് മനസിലാക്കാൻ കഴിയും. എന്തായാലും എന്താകും സംഭവിക്കുക എന്നറിയാൻ ജനുവരി വരെ നമുക്ക് കാത്തിരിക്കാം.

Leave a comment