Foot Ball ISL Top News

ഗോവയ്ക്കെതിരെ ജയിച്ച അതേടീം, ഹൈദരാബാദിനെതിരെ വിജയത്തിനായി ബ്ലാസ്റ്റേഴ്‌സ്

November 19, 2022

author:

ഗോവയ്ക്കെതിരെ ജയിച്ച അതേടീം, ഹൈദരാബാദിനെതിരെ വിജയത്തിനായി ബ്ലാസ്റ്റേഴ്‌സ്

ഇന്ത്യൻ സൂപ്പർ ലീ​ഗിൽ ഹൈദരാബാദിനെതിരായ മത്സരത്തിന് കേരളാ ബ്ലാസ്റ്റേഴ്സ് ഇറങ്ങുന്നത് ശക്തമായ ടീമുമായി. പോയ മത്സരത്തിൽ എഫ്സി ​ഗോവയ്ക്കെതിരായ മത്സരത്തിൽ കിടിലൻ പെർഫോമൻസിനൊപ്പം വിജംയ നേടിയ അതേ ഇലവനെ നിലനിർത്തായാണ് കൊമ്പൻമാർ ഇന്ന് അടുത്ത മത്സരത്തിനിറങ്ങുന്നത്.

പരിശീലകൻ ഇവാൻ വുകോമനോവിച്ചിന്റെ തന്ത്രങ്ങൾ കഴിഞ്ഞ മത്സരങ്ങളിൽ വിജയം കാണുന്നുണ്ടായിരുന്നു. ഗോൾവല കാക്കാൻ പ്രഭ്സുഖാൻ ​ഗിൽ എത്തുമ്പോൾ ഡിഫെൻസിൽ ന്ദീപ് സിങ്, മാർക്കോ ലെസ്കോവിച്ച്, റൂയിവ ഹോർമിപാം, നിഷു കുമാർ എന്നിവർ അണിനിരക്കും. അതേസമയം മലയാളി താരങ്ങളായ സഹൽ അബ്ദുൾ സമദും കെപി രാഹുലും വിങ്ങിലിറങ്ങുമ്പോൾ ഇവാൻ കാലിയുഷ്നി-ജീക്സൻ സിങ് സഖ്യത്തിനെയാണ് മധ്യനിരയിൽ നിയോഗിച്ചിരിക്കുന്നത്.

ക്യാപ്റ്റൻ കൂടിയായ അഡ്രിയാൻ ലൂണയും ദിമിത്രിയോസ് ദിയാമെന്റാക്കോസുമാണ് മുന്നേറ്റത്തിറങ്ങുന്നത്. അപ്പോസ്തോലോസ് ജിയാന്നു, വിക്ടർ മോം​ഗിൽ, ഹർമൻജ്യോത് ഖബ്ര, ജെസ്സൽ കാർനെയ്റോ തുടങ്ങിയ സീനിയർ താരങ്ങൾ പകരക്കാരാവാൻ ബഞ്ചിലുണ്ട്. പരിക്കിന്റെ പിടിയിലായ മലയാളി താരം വി ബിജോയ് ഇന്ന് ടീമിനൊപ്പമില്ല. ഇന്ന് ഹൈദരാബാദിനെതിരെ വിജയിക്കാനായാൽ പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്തേക്ക് ബ്ലാസ്റ്റേഴ്‌സിന് ഉയരാം.

Leave a comment