Cricket Cricket-International Top News

മഴയും നനഞ്ഞ ഔട്ട് ഫീല്‍ഡും കാരണം ഇന്ത്യ-ന്യൂസിലന്‍ഡ് ടി20 ഉപേക്ഷിച്ചു

November 18, 2022

author:

മഴയും നനഞ്ഞ ഔട്ട് ഫീല്‍ഡും കാരണം ഇന്ത്യ-ന്യൂസിലന്‍ഡ് ടി20 ഉപേക്ഷിച്ചു

മഴയും നനഞ്ഞ ഔട്ട് ഫീല്‍ഡും കാരണം ഇന്ത്യ-ന്യൂസിലന്‍ഡ് ടി20 പരമ്പരയിലെ ആദ്യ മത്സരം ടോസ് പോലും ഇടാതെ ഉപേക്ഷിച്ചു. നനഞ്ഞ ഔട്ട് ഫീല്‍ഡ് കാരണം ആദ്യം ടോസിടാന്‍ വൈകിയെങ്കിലും പിന്നീട് വീണ്ടും കനത്ത മഴയെത്തിയതോടെ മത്സരം പൂര്‍ണമായും ഉപേക്ഷിക്കുകയായിരുന്നു. പരമ്പരയിലെ രണ്ടാം മത്സരം ഞായറാഴ്ച മൗണ്ട് മൗന്‍ഗനൂയിയില്‍ നടക്കും.

മലയാളി താരം സഞ്ജു സാംസണ്‍ കളിക്കാനിറങ്ങുമെന്ന പ്രതീക്ഷയില്‍ മത്സരത്തിനായി കാത്തുനിന്ന ആരാധകര്‍ക്ക് ഈ വാര്‍ത്ത കനത്ത തിരിച്ചടിയാണ് നല്‍കിയിരിക്കുന്നത്. കെയ്ന്‍ വില്യംസണിന്റെ നേതൃത്വത്തിലുള്ള ഒന്നാംനിര ടീമിനെ ന്യൂസീലന്‍ഡ് അണിനിരത്തുമ്പോള്‍ ഇന്ത്യയുടേത് യുവനിരയാണ്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ, വിരാട് കോലി, കെ.എല്‍. രാഹുല്‍ തുടങ്ങിയ സീനിയര്‍ താരങ്ങള്‍ ടീമിലില്ല. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ടി20 പരമ്പരക്കുശേഷം നടക്കുന്ന ഏകദിന പരമ്പരയില്‍ ശിഖര്‍ ധവാനാണ് ഇന്ത്യയെ നയിക്കുക. ഏകദിന പരമ്പരക്കുള്ള ടീമിലും സഞ്ജു സാംസണുണ്ട്.

Leave a comment