ഇന്ത്യ, ന്യൂസിലന്‍ഡ് ടി20 പരമ്പരയ്ക്ക് നാളെ തുടക്കം
ഇന്ത്യയും ന്യൂസിലന്‍ഡും നാളെ വീണ്ടും നേര്‍ക്കുനേര്‍ പോരാട്ടത്തിനിറങ്ങുന്നു. മൂന്ന് മത്സര ടി20 പരമ്പരയിലെ ആദ്യ മത്സരത്തിനാണ് ഇന്ത്യയും ന്യൂസിലന്‍ഡും നാളെ ഇറങ്ങുന്നത്. സീനിയര്‍ താരങ്ങളായ രോഹിത് ശര്‍മ, വിരാട് കോലി, കെഎല്‍ രാഹുല്‍, ആര് അശ്വിന്, ദിനേശ് കാര്‍ത്തിക് എന്നിവരില്ലാതെ ഇറങ്ങുന്ന ഇന്ത്യയെ ഹാര്‍ദ്ദിക് പാണ്ഡ്യയാണ് നയിക്കുന്നത്.
യുവതാരങ്ങളിൽ പ്രതീക്ഷവെച്ചാണ് ഇന്ത്യ പരമ്പരക്ക് ഇറങ്ങുന്നത്. ശ്രേയസ് അയ്യര്‍, സഞ്ജു സാംസണ്, ഇഷാന് കിഷന്, ദീപക് ഹൂഡ, റിഷഭ് പന്ത്, സൂര്യകുമാര്‍ യാദവ്, ശുഭ്മാന്‍ ഗില്‍, ഹാര്‍ദ്ദിക് പാണ്ഡ്യ എന്നിവരിലാണ് ഇന്ത്യയുടെ പ്രധാന ബാറ്റിംഗ് പ്രതീക്ഷ. ബൗളിംഗിലാകട്ടെ ലോകകപ്പില്‍ തിളങ്ങിയ അര്‍ഷ്ദീപ് സിംഗ്, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ക്കൊപ്പം ഉമ്രാന് മാലിക്കും മുഹമ്മദ് സിറാജുമുണ്ട്. സ്പിന്നര്‍മാരായി യുസ്വേന്ദ്ര ചാഹലും കുല്‍ദീപ് യാദവും വാഷിംഗ്ടണ്‍ സുന്ദറുമാണ് ടീമിൽ ഇടംപിടിച്ചിരിക്കുന്നത്.
മുഖ്യ പരിശീലകൻ രാഹുൽ ദ്രാവിഡിന് വിശ്രമം അനുവദിച്ചതിനാൽ വിവിഎസ് ലക്ഷ്മണാവും ഇന്ത്യയുടെ പരിശീലകനായി എത്തുക. കിവീസ് ടീമില്‍ ലോകകപ്പില്‍ കളിച്ച മാര്ട്ടിന് ഗപ്ടിലും പേസര്‍ ട്രെന്റ് ബോള്‍ട്ടും ഇല്ലാതെയാണ് കിവീസ് ഇറങ്ങുന്നത്. യുവതാരങ്ങളായ ഫിന് അലനിലും ഗ്ലെന്‍ ഫിലിപ്സിലുമാണ് കിവീസിന്റെ പ്രധാന ബാറ്റിംഗ് പ്രതീക്ഷകള്‍.