ഇന്ത്യാ, ന്യൂസീലാൻഡ് പരമ്പരയ്ക്ക് വെള്ളിയാഴ്ച വെല്ലിങ്ടണിൽ തുടക്കം.!
ലോകകപ്പിന് ശേഷമുള്ള ആദ്യ പരമ്പരയ്ക്ക് ടീം ഇന്ത്യ തയ്യാറെടുക്കുകയാണ്. വരുന്ന വെള്ളിയാഴ്ച ആരംഭിക്കുന്ന പരമ്പരയിൽ ന്യൂസീലാൻഡാണ് ഇന്ത്യയുടെ എതിരാളികൾ. കിവീസ് ആണ് ഈയൊരു പരമ്പരയ്ക്ക് ആതിഥേയത്വം അരുളുന്നത്. 3 ടി20 മത്സരങ്ങളും 3 ഏകദിന മത്സരങ്ങളും ഉൾപ്പെടുന്നതാണ് പരമ്പര. വെള്ളിയാഴ്ച വെല്ലിങ്ടണിൽ നടക്കുന്ന മത്സരത്തോടെ ടി20 പരമ്പരയ്ക്ക് തുടക്കമാകും. 18,20,22 തീയതികളിൽ ആണ് ടി20 മത്സരങ്ങൾ നടക്കുക. സൂപ്പർ താരം ഹർദിക് പാണ്ഡ്യയാണ് ടീമിനെ നയിക്കുക. മലയാളി താരം സഞ്ജു സാംസണും ടീമിൽ ഇടംപിടിച്ചിട്ടുണ്ട്. മുതിർന്ന താരങ്ങളായ രോഹിത്, കോഹ്ലി, രാഹുൽ, ഷാമി തുടങ്ങിയവർക്കൊക്കെ ഈയൊരു പരമ്പരയിൽ നിന്നും വിശ്രമം നൽകി.
25,27,30 തീയതികളിൽ ആയാണ് ഏകദിന മത്സരങ്ങൾ നടക്കുക. ഇരു ടീമിലും ഉൾപ്പെടാൻ സഞ്ജുവിന് സാധിച്ചിട്ടുണ്ട്. ഏകദിന ടീമിനെ നയിക്കുന്നത് ശിഖർ ധവാൻ ആണ്. രണ്ട് ടീമിൻ്റെയും വൈസ് ക്യാപ്റ്റൻ ഋഷഭ് പന്ത് ആയിരിക്കും. എന്തായാലും ലോകകപ്പിലെ തകർച്ച മറക്കുവാൻ ഇറങ്ങുന്ന ഇന്ത്യയ്ക്ക് ന്യൂസീലാൻഡിനെ പരാജയപ്പെടുത്തി പരമ്പര സ്വന്തമാക്കുവാൻ കഴിയട്ടെ എന്ന് നമുക്ക് ആശംസിക്കാം.