EPL 2022 European Football Foot Ball Top News transfer news

മിലാന്‍ – സിയെച്ച് ട്രാന്‍സ്ഫര്‍ സാഗ വീണ്ടും

November 15, 2022

മിലാന്‍ – സിയെച്ച് ട്രാന്‍സ്ഫര്‍ സാഗ വീണ്ടും

ചെൽസി വിങ്ങർ ഹക്കിം സിയെച്ചിനായി ഒരു കരാർ നല്‍കാനുള്ള ശ്രമം എസി മിലാന്‍ തുടരുന്നു.സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ഉടനീളം താരത്തിനെ സൈന്‍ ചെയ്യാന്‍ മിലാന്‍ ശ്രമം നടത്തി എങ്കിലും ചെല്‍സിയുമായി ഒരു കരാറില്‍ എത്താന്‍ ഇറ്റാലിയന്‍ ചാമ്പ്യന്മാര്‍ക്ക് ആയില്ല. താരം ആണെങ്കില്‍ സ്റ്റര്‍ലിങ്ങിന്റെ വരവോടെ  ടീമിലെ അപ്രധാന അങ്കം ആയി മാറിയിരിക്കുകയാണ്.

AC Milan 'hoping to conclude Ziyech deal in January'

അദ്ദേഹത്തിന്റെ കരാറിൽ 18 മാസത്തിലധികം കാലം ശേഷിക്കുന്നുണ്ട്‌.എന്നാല്‍ ഇപ്പോള്‍ വരുന്ന വാര്‍ത്തകള്‍ പ്രകാരം ചെല്‍സിയും മിലാനും തമ്മില്‍ ഒരു ധാരണയില്‍ എത്തിയിരിക്കുന്നു.ജനുവരിയിൽ തങ്ങളുടെ ടീമിനെ ശക്തിപ്പെടുത്താൻ ശ്രമിക്കുന്നതിനാൽ നേരിയ വിട്ടുവീഴ്ച്ചകള്‍ മിലാന്‍ നടത്തിയേക്കും എന്ന് ഗസേട്ട ഡെല്ല സ്പോര്‍ട്ട്സ് റിപ്പോര്‍ട്ട്  ചെയ്തു.20 മില്യൺ യൂറോയിൽ  കുറഞ്ഞ തുകയ്ക്ക് സിയേച്ചിന്റെ ഒപ്പ് ഉറപ്പാക്കാൻ കഴിയുമെന്ന് ക്ലബ് അധികൃതർക്ക് ഉറപ്പുണ്ടെന്ന് റിപ്പോർട്ട് അവകാശപ്പെടുന്നു.

Leave a comment