EPL 2022 European Football Foot Ball Top News transfer news

ക്രിസ്റ്റ്യാനോ റൊണാൾഡോ അഭിമുഖത്തിൽ യുണൈറ്റഡ് കാമ്പ് അങ്ങേയറ്റം നിരാശര്‍ ആണ്

November 15, 2022

ക്രിസ്റ്റ്യാനോ റൊണാൾഡോ അഭിമുഖത്തിൽ യുണൈറ്റഡ് കാമ്പ് അങ്ങേയറ്റം നിരാശര്‍ ആണ്

ഞായറാഴ്ച രാത്രി  നടത്തിയ  അഭിമുഖത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ  വെളിപ്പെടുത്തിയ  അഭിപ്രായങ്ങളിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ ‘അങ്ങേയറ്റം നിരാശ’പ്പെടുത്തിയതായി റിപ്പോർട്ട്.ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളിനു യോഗ്യത നേടാത്ത ക്ലബ് വിടാന്‍ താരം കഴിഞ്ഞ സമ്മര്‍ മുതല്‍ നീക്കം നടത്തിയിരുന്നു എങ്കിലും ഏതു ക്ലബും താരത്തിനെ വാങ്ങാന്‍ തയാറായില്ല.

Erik ten Hag leads Manchester United training on September 7, 2022

യുണൈറ്റഡ് എന്ന ക്ലബ് ഒരു തരത്തിലും മുന്നേറാന്‍ ശ്രമം നടത്താത്ത ക്ലബ് ആണെന്ന് പറഞ്ഞ റൊണാള്‍ഡോ എറിക് ടെന്‍ ഹാഗ്,ഉടമകള്‍ ആയ ഗ്ലേസര്‍സ്,ക്ലബ് മാനെജ്മെന്റ് എന്നിവര്‍ക്കെതിരെ രൂക്ഷ വിമര്‍ശനം ആണ് നടത്തിയത്.സ്കൈ സ്പോർട്സ് ന്യൂസ് പ്രകാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അഭിപ്രായങ്ങള്‍ യുണൈറ്റഡ് താരങ്ങളെയും കോച്ച് എറിക് ടെന്‍ ഹാഗിനെയും വല്ലാതെ നിരാശയില്‍ ആഴ്ത്തി എന്നും താരത്തിന്‍റെ കോണ്ട്രാക്റ്റ് റദ്ദ് ചെയ്ത് ക്ലബില്‍ നിന്ന് പുറത്താക്കാന്‍ ടെന്‍ ഹാഗ് ആവശ്യപ്പെട്ടു എന്നും വാര്‍ത്തകള്‍ വരുന്നുണ്ട്.അതോടെ ഈ വിന്‍റര്‍ ട്രാന്‍സ്ഫറില്‍ താരത്തിന് മറ്റ് ക്ലബുകള്‍ക്ക് സൈന്‍ ചെയ്യുന്നതിന് വേണ്ടി ശ്രമം തുടരാന്‍ ആകും.

Leave a comment