European Football Foot Ball Top News

ഇഞ്ചുറി ടൈം സെൽഫ് ഗോള്‍ കാത്തു ; ഫിയോറെന്‍റ്റീനക്കെതിരെ 2-1 നു ജയം നേടി എസി മിലാന്‍

November 14, 2022

ഇഞ്ചുറി ടൈം സെൽഫ് ഗോള്‍ കാത്തു ; ഫിയോറെന്‍റ്റീനക്കെതിരെ 2-1 നു ജയം നേടി എസി മിലാന്‍

ഞായറാഴ്ച സ്വന്തം തട്ടകത്തിൽ ഫിയോറന്റീനയ്‌ക്കെതിരെ 2-1 നു വിജയം നേടി എസി മിലാന്‍. ഫിയോറന്റീന ഡിഫൻഡർ നിക്കോള മിലെൻകോവിച്ചിന്റെ സ്റ്റോപ്പേജ് ടൈം സെൽഫ് ഗോൾ ആയിരുന്നു ഇത്തവണ മിലാന്‍റെ ജീവന്‍ കാത്തത്.വിജയത്തോടെ എസി മിലാന്‍ സീരി എ ലീഗ് പട്ടികയില്‍ നപോളിക്ക് താഴെ രണ്ടാം സ്ഥാനത്തു തുടരുന്നു.

മത്സരം തുടങ്ങി 90 സെക്കണ്ടില്‍ ജിറൂഡ് ഫ്ലിക്ക് ചെയ്ത് നല്‍കിയ പന്ത് വലയിലേക്ക് തട്ടിയിട്ട് റാഫേല്‍ ലിയോ എസി മിലാന് ലീഡ് നേടി കൊടുത്തു.28 മിനിറ്റിനുശേഷം മിലാന്റെ അലസമായ പ്രതിരോധത്തെ തുടര്‍ന്ന് അന്റോണിൻ ബരാക്ക് സമനില  ഗോള്‍ നേടുന്നതില്‍ വിജയം കണ്ടു.പിന്നീട് പറയത്തക്ക അവസരങ്ങള്‍ സൃഷ്ട്ടിക്കാന്‍ ഇരു ടീമുകള്‍ക്കും കഴിഞ്ഞില്ല.  സ്റ്റോപ്പേജ് ടൈമിൽ ആന്റെ റെബിക് നല്‍കിയ ക്രോസ് നിയന്ത്രിക്കുന്നതില്‍  മിലെൻകോവിച്ച്  വരുത്തിയ പിഴവ് മൂലം  വലിയ വിലയാണ് ഫിയോറെന്‍റ്റീനക്ക് നല്‍കേണ്ടി വന്നത്.ഇതോടെ മൂന്നു തുടര്‍ ജയങ്ങള്‍ക്ക് ശേഷം ഹൃദയഭേദകമായ ഒരു തോല്‍വിയോടെ സീരി എ യില്‍ പത്താം സ്ഥാനത്തോടെ ആണ് ഫിയോറെന്‍റ്റീന ലോകക്കപ്പ് ഇടവേളക്ക് അടുക്കുന്നത്.

Leave a comment