Cricket cricket worldcup Cricket-International Top News

ഫൈനലിൽ ഇംഗ്ലണ്ടിന് 138 റൺസ് വിജയലക്ഷ്യം; തകർന്നടിഞ്ഞ് പാകിസ്താൻ ബാറ്റിംഗ് നിര.!

November 13, 2022

author:

ഫൈനലിൽ ഇംഗ്ലണ്ടിന് 138 റൺസ് വിജയലക്ഷ്യം; തകർന്നടിഞ്ഞ് പാകിസ്താൻ ബാറ്റിംഗ് നിര.!

ടി20 ലോകകപ്പ് ഫൈനലിൽ പാകിസ്താനെതിരെ ഇംഗ്ലണ്ടിന് 138 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിന് ഇറങ്ങിയ പാകിസ്താന് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 137 റൺസ് എടുക്കാനെ കഴിഞ്ഞുള്ളൂ. 4 ഓവറിൽ വെറും 12 റൺസ് വഴങ്ങി 3 വിക്കറ്റ് എടുത്ത സാം കുറാൻ ആയിരുന്നു പാകിസ്താനെ ഇങ്ങനൊരു ചെറിയ സ്കോറിൽ പിടിച്ചുകെട്ടുന്നതിൽ നിർണായക പങ്കുവഹിച്ചത്. 28 പന്തിൽ നിന്നും 32 റൺസ് നേടിയ ക്യാപ്റ്റൻ ബാബർ അസം, 28 പന്തിൽ 38 റൺസ് നേടിയ ഷാൻ മസൂദ്, 14 പന്തിൽ 20 റൺസ് നേടിയ ഷദാബ് ഖാൻ, 15 റൺസുമായി പുറത്തായ റിസ്വാൻ തുടങ്ങിയവർ ഒഴികെ മറ്റാർക്കും രണ്ടക്കം പോലും കടക്കുവാൻ കഴിഞ്ഞില്ല. ഇംഗ്ലണ്ട് ബൗളിംഗ് നിരയിൽ തകർപ്പൻ പ്രകടനം പുറത്തെടുത്ത സാം കുറാന് 2 വിക്കറ്റ് വീതം നേടിയ ആദിൽ റഷീദും, ജോർദാനും മികച്ച പിന്തുണ നൽകി. ഓൾറൗണ്ടർ ബെൻ സ്റ്റോക്സ് ആയിരുന്നു ശേഷിച്ച ഒരു വിക്കറ്റ് നേടിയത്. മികച്ച ഒരു ടോട്ടൽ ലക്ഷ്യമിട്ട് ഇറങ്ങിയ പാകിസ്താന് പതിഞ്ഞ തുടക്കമാണ് ഓപ്പണർമാരായ റിസ്വാനും, ബാബറും ചേർന്ന് നൽകിയത്.

സ്കോർ ബോർഡിൽ 29 റൺസ് കൂട്ടിച്ചേർത്തപ്പോഴേക്കും റിസ്വാൻ്റെ വിക്കറ്റ് നഷ്ടമായി. പിന്നീട് അങ്ങോട്ട് കൃത്യമായ ഇടവേളകളിൽ പാകിസ്താൻ്റെ വിക്കറ്റുകൾ പിഴുതെറിയാൻ ഇംഗ്ലീഷ് ബൗളർമാർക്ക് കഴിഞ്ഞു. ഒടുവിൽ 20 ഓവർ പൂർത്തിയായപ്പോൾ തപ്പിയും തടഞ്ഞും പാകിസ്താൻ 137 എന്ന പൊരുതാവുന്ന സ്കോറിലേക്ക് എത്തിപ്പെട്ടു. 138 എന്ന താരതമ്യേന ചെറിയൊരു വിജയലക്ഷ്യം ഇംഗ്ലണ്ട് എങ്ങനെ നേരിടുമെന്ന് നമുക്ക് കാത്തിരുന്നു കാണാം. പവർപ്ലെയിൽ പാക് ബൗളർമാരെ എങ്ങനെ നേരിടുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും കളിയുടെ ഗതി നിയന്ത്രിക്കപ്പെടുക.

Leave a comment