ടി20 ലോകകപ്പ്; ടോസ് നേടിയ ഇംഗ്ലണ്ട് പാകിസ്താനെ ബാറ്റിംഗിന് അയച്ചു.!
ട്വൻ്റി 20 ലോകകപ്പിൻ്റെ ഫൈനൽ മത്സരത്തിന് അൽപസമയത്തിനകം ഓസ്ട്രേലിയയിലെ മെൽബൺ സ്റ്റേഡിയത്തിൽ അരങ്ങുണരാൻ പോകുകയാണ്. അതിന് മുന്നോടിയായി മത്സരത്തിൻ്റെ ടോസിങ്ങ് ഇപ്പോൾ പൂർത്തിയായിട്ടുണ്ട്. ടോസ് നേടിയ ഇംഗ്ലണ്ട് നായകൻ ജോസ് ബട്ട്ലർ പാകിസ്താനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ഇരു ടീമുകളും സെമി ഫൈനലിൽ ഇറക്കിയ അതേ ടീമിനെ തന്നെയാണ് ഫൈനലിലും ഇറക്കുന്നത്. ടീമിൽ മാറ്റങ്ങൾ ഒന്നും തന്നെയില്ല. ഇവിടെ ആദ്യം ബാറ്റ് ചെയ്യുന്ന ടീമിൻ്റെ ആവറേജ് സ്കോർ 167 ആണ്. പാകിസ്ഥാന് ഇംഗ്ലണ്ട് ബൗളേഴ്സിന് മുന്നിൽ എത്രത്തോളം വിജയകരമായി ബാറ്റ് ചെയ്യാൻ സാധിക്കും എന്നതിനെ ആശ്രയിച്ച് ആയിരിക്കും ഈയൊരു മത്സരത്തിൻ്റെ ഫലം നിർണയിക്കപ്പെടുക. ക്യാപ്റ്റൻ ബാബർ അസമിൻ്റെ മോശം ഫോം ഇന്നും തുടർന്നാൽ പാകിസ്താൻ വിയർക്കും. കഴിഞ്ഞ സെമി ഫൈനൽ മത്സരത്തിൽ താരം അർദ്ധ സെഞ്ച്വറി നേടിയെങ്കിലും അതിന് മുമ്പുള്ള മത്സരങ്ങളിൽ എല്ലാം തന്നെ അമ്പേ പരാജയം ആയിരുന്നു. എന്തായാലും ഇംഗ്ലണ്ടിന് മുന്നിൽ പാകിസ്താൻ എത്ര റൺസിൻ്റെ വിജയലക്ഷ്യം ആയിരിക്കും പടുത്തുയർത്തുക എന്നറിയാൻ നമുക്ക് കാത്തിരിക്കാം.