ക്രൊയേഷ്യൻ യുവതാരം സ്റ്റാനിസിച്ചിൻ്റെ കോൺട്രാക്ട് പുതുക്കി ബയേൺ.!
ബയേൺ മ്യുണിക്കിൻ്റെ ക്രൊയേഷ്യൻ സെൻ്റർ ബാക്ക് താരമാണ് ജോസിപ് സ്റ്റാനിസിച്ച്. 2019ലാണ് താരം ബയേണിലെത്തുന്നത്. തുടർന്ന് ബയേണിൻ്റെ റിസർവ് ടീമിൽ ആയിരുന്നു താരത്തിൻ്റെ സ്ഥാനം. 42 മത്സരങ്ങളിൽ ബയേൺ റിസർവ്വ് ടീമിനൊപ്പം കളിച്ചു. പിന്നീട് 2021ൽ സീനിയർ ടീമിലേക്ക് സ്ഥാനക്കയറ്റം ലഭിച്ച സ്റ്റാനിസിച്ച് ഇതുവരെ 19 മത്സരങ്ങളിലാണ് ബൂട്ട് അണിഞ്ഞിട്ടുള്ളത്. അതിൽ നിന്നും 1 ഗോൾ നേടുവാനും ഈ പ്രതിരോധനിര താരത്തിന് കഴിഞ്ഞു. ഇപ്പോഴിതാ താരത്തിൻ്റെ കരാർ ബയേൺ പുതുക്കിയിരിക്കുകയാണ്. 2026 വരെയുള്ള കരാറിൽ ആണ് 22കാരനായ താരം ബയേണുമായി ഒപ്പുവെച്ചിട്ടുള്ളത്. ലോകകപ്പിനുള്ള ക്രൊയേഷ്യൻ സ്ക്വാഡിൽ ഇടംപിടിക്കുവാൻ സ്റ്റാനിസിച്ചിന് കഴിഞ്ഞിരുന്നു. എന്തായാലും താരത്തിന് മികച്ചൊരു ഭാവി ബയേണിൽ ഉണ്ടാവട്ടെ എന്ന് നമുക്ക് ആശംസിക്കാം.






































