ടി20 ലോകകപ്പ്: പാകിസ്ഥാന്‍-ഇംഗ്ലണ്ട് കിരീടപ്പോരാട്ടത്തിന് മഴ ഭീഷണി
ടി20 ലോകകപ്പില്‍ ഞായറാഴ്ച നടക്കുന്ന പാകിസ്ഥാന്‍-ഇംഗ്ലണ്ട് കിരീടപ്പോരാട്ടത്തിന് മഴ ഭീഷണി. പസഫിക് സമുദ്രോപരിതലത്തിലെ ലാ നിന പ്രതിഭാസത്തില്‍ കാലം തെറ്റി മഴപെയ്യുന്ന ഓസ്ട്രേലിയയില്‍ ഈ ലോകകപ്പിലെ നിര്‍ണായകമായ പല പോരാട്ടങ്ങളും ടോസ് പോലും സാധ്യമാവാതെ ഉപേക്ഷിച്ചിരുന്നു. ഞായറാഴ്ച മെല്‍ബണില്‍ നടക്കുന്ന ഫൈനലും മഴ നിഴലിലാണ്.
ഫൈനൽ മത്സരം തടസ്സപ്പെട്ടാൽ റിസർവ് ദിനമായി തിങ്കളാഴ്ച ഉൾപ്പെടുത്തിയിട്ടുണ്ടെന്നത് ആശ്വാസകരമാണ്. എന്നാൽ ഈ രണ്ട് ദിവസങ്ങളിലും മെൽബണിൽ മഴയ്ക്കു സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. രണ്ട് ഇന്നിങ്സുകളിലും കുറഞ്ഞത് 10 ഓവറെങ്കിലും എറിയാനായില്ലെങ്കിൽ മത്സരം ഉപേക്ഷിക്കേണ്ടിവരും. 2 ദിവസവും മത്സരം തടസ്സപ്പെട്ടാൽ ഇരു ടീമുകളും ട്രോഫി പങ്കുവയ്ക്കും.
ഞായറാഴ്ച ഫൈനല്‍ നടന്നില്ലെങ്കില്‍ റിസര്‍വ് ദിനത്തില്‍ പ്രാദേശിക സമയം മൂന്ന് മണിക്കാവും മത്സരം നടത്തുക. മത്സരം പൂര്‍ത്തിയാക്കാന്‍ റിസര്‍വ് ദിനത്തില്‍ രണ്ട് മണിക്കൂര്‍ അധികസമയം അനുവദിക്കും. എന്നാല്‍ റിസര്‍വ് ദിനമായ തിങ്കളാഴ്ചയും മെല്‍ബണില്‍ അഞ്ച് മുതല്‍ 10 മില്ലി മീറ്റര്‍ വരെ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം.