ടി20 ലോകകപ്പ് വിജിയകളെ പ്രവചിച്ച് ക്രിക്കറ്റ് ഇതിഹാസങ്ങളായ സച്ചിനും ലാറയും
ടി20 ലോകകപ്പ് വിജിയകളെ പ്രവചിച്ച് ക്രിക്കറ്റ് ഇതിഹാസങ്ങളായ സച്ചിൻ തെണ്ടുൽക്കറും ബ്രയാൻ ലാറയും. സച്ചിന്റെ അഭിപ്രായത്തില്‍ ഇംഗ്ലണ്ടാകും നാളെ കിരീടമുയര്‍ത്തുക. എന്നാല്‍ ബ്രയാന്‍ ലാറ പാകിസ്ഥാന് കിരീടം ഉയര്‍ത്തുമെന്നാണ് പ്രവചിച്ചിരിക്കുന്നത്. മെല്‍ബണ്‍ ഗ്രൗണ്ടിന്റെ വലിപ്പം കണക്കിലെടുക്കുമ്പോള്‍ ഇംഗ്ലണ്ടിനാണ് സാധ്യതയെന്നാണ് സച്ചിന് ഇംഗ്ലണ്ടിനെ പിന്തുണക്കാനുള്ള കാരണമായി പറയുന്നതെങ്കില്‍ വ്യക്തിഗത മികവില്‍ പാക് കളിക്കാര്‍ ഇംഗ്ലണ്ടിനെക്കാള്‍ മികച്ചവരാണെന്നാണ് ലാറയുടെ കണ്ടെത്തല്‍.
വ്യക്തിഗത മികവ് കണക്കിലെടുക്കുമ്പോള്‍ ഫൈനലില്‍ പാകിസ്ഥാന് തന്നെയാണ് മുന്‍തൂക്കമെന്നാണ് ലാറയുടെ അഭിപ്രായം. ലോകകിരീടം ഏഷ്യയില്‍ തന്നെ നിലനില്‍ക്കുന്നത് കാണാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ലാറ പറഞ്ഞു. പക്ഷെ മെല്‍ബണിലെ സ്ക്വയര്‍ ബൗണ്ടറികളുടെ വലിപ്പം കണക്കിലെടുത്താല്‍ ഇംഗ്ലണ്ട് ഫൈനലില്‍ പാകിസ്ഥാനെ വീഴ്ത്തി കിരീടം നേടാനുള്ള സാധ്യതയാണുള്ളതെന്ന് സച്ചിൻ പറയുന്നു.
ടി20 ലോകകപ്പില്‍ നാളെ പാകിസ്ഥാനും ഇംഗ്ലണ്ടും കിരീടപ്പോരാട്ടത്തിന് ഇറങ്ങുകയാണ്. ഇരു ടീമുകളും രണ്ടാം ടി20 ലോകകിരീടം ലക്ഷ്യമിട്ടാണ് നാളെ മെല്‍ബണില്‍ ഇറങ്ങുന്നത്. 2009ലാണ് പാകിസ്ഥാന് അവസാനമായി ടി20 ലോകകിരീടം നേടിയത്. 2010ല്‍ ഇംഗ്ലണ്ടും കിരീടം നേടിയിരുന്നു