ബംഗ്ലാദേശ് ബൗളിംഗ് പരിശീലകനായി അലൻ ഡൊണാൾഡ് തുടരും
ഇന്ത്യയ്‌ക്കെതിരായ വരാനിരിക്കുന്ന പരമ്പരയിൽ ബംഗ്ലാദേശ് ബൗളിംഗ് പരിശീലകനായി അലൻ ഡൊണാൾഡ് തുടരുമെന്ന് സ്ഥിരീകരിച്ച് ബംഗ്ലാ ക്രിക്കറ്റ് ബോർഡ്. ലോകകപ്പിലെ മോശം പ്രകടത്തിന് ശേഷവും കളിക്കാരെയും പരിശീലകരെയും ബോർഡ് പൂർണമായും പിന്തുണക്കുന്നതിന്റെ തെളിവാണിത്.
ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ നിസാമുദ്ദീൻ ചൗധരി ഇന്ത്യയ്‌ക്കെതിരായ ഏകദിന, ടെസ്റ്റ് പരമ്പരകളിൽ ബംഗ്ലാദേശ് ടീമിനൊപ്പം ബൗളിംഗ് പരിശീലകനായി അലൻ ഡൊണാൾഡ് തുടരുമെന്ന കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ടി20 ലോകകപ്പ് കാമ്പെയ്‌നിന് ശേഷം ഡൊണാൾഡിന്റെ കരാർ അവസാനിക്കുമായിരുന്നുവെങ്കിലും തത്ക്കാലം പുതിയ കരാറോടെ തുടരാനാണ് തീരുമാനം.
ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് (ബിസിബി) അവരുടെ കോച്ചിംഗ് സ്റ്റാഫിന്റെ കരാർ നീട്ടുന്നത് സംബന്ധിച്ച് വരും ദിവസങ്ങളിൽ തീരുമാനമെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. എന്നിരുന്നാലും, ചീഫ് കോച്ച് ശ്രീധരൻ ശ്രീറാമിന്റെ പ്രകടനത്തിൽ ബോർഡ് സന്തുഷ്ടനാണെന്നും ഭാവി അസൈൻമെന്റുകൾക്കായി അദ്ദേഹത്തിന്റെ സേവനം നിലനിർത്തിയേക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.