ടി20 ലോകകപ്പ്; ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിങ്ങിന് അയച്ചു.!
ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ലോകകപ്പിലെ രണ്ടാം സെമിഫൈനലിന് അൽപസമയത്തിനകം അഡ്ലെയ്ഡിൽ തുടക്കംകുറിക്കും. ഈയൊരു മത്സരത്തിനായുള്ള ടോസിംഗ് ഇപ്പോൾ പൂർത്തിയായിട്ടുണ്ട്. ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിങ്ങിന് അയച്ചു. കഴിഞ്ഞ മത്സരത്തിലെ അതേ ഇലവനെ തന്നെയാണ് ഇന്നത്തെ മത്സരത്തിലും ഇന്ത്യ ഇറക്കുക. വിക്കെറ്റിന് പിന്നിൽ ഇന്നും പന്ത് തന്നെയാണ് കളിക്കുക. അതേസമയം ഇംഗ്ലണ്ട് നിരയിൽ 2 മാറ്റങ്ങളുണ്ട്. പരിക്കേറ്റ മാർക്ക് വുഡ്, ഡേവിഡ് മലാൻ എന്നിവർ ഇന്ന് കളിക്കില്ല. പകരം ഫിൽ സോൾട്ട്, ക്രിസ് ജോർദാൻ എന്നിവർ ടീമിൽ ഇടം നേടി. വുഡിൻ്റെ അഭാവം ഇംഗ്ലണ്ട് നിരയിൽ എത്രത്തോളം പ്രതിഫലിക്കുമെന്ന് കണ്ടറിയണം. എങ്ങനെയെങ്കിലും മത്സരത്തിൽ ബാറ്റിംഗ് നേടുക എന്നത് ആയിരുന്നു തങ്ങളുടെ ലക്ഷ്യമെന്ന് ടോസിങ്ങിന് ശേഷം ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ പറഞ്ഞു. എന്തായാലും പാകിസ്താനെ നേരിടാൻ ആരാകും ഫൈനലിലേക്ക് യോഗ്യത നേടുക എന്ന് നമുക്ക് കാത്തിരുന്നുകാണാം.






































