ടി20 ലോകകപ്പ് സെമി; ടോസ് നേടി ന്യൂസീലൻഡ് ബാറ്റിംഗിനിറങ്ങി
ട്വന്റി 20 ലോകകപ്പ് ആദ്യ സെമി ഫൈനൽ മത്സരത്തിൽ ടോസ് നേടി ന്യൂസീലൻഡ്. ബാറ്റിംഗ് തെരഞ്ഞെടുത്ത ന്യൂസീലൻഡ് പാകിസ്ഥാനെ ഫീൽഡിങ്ങിനയച്ചു.. ഗ്രൂപ്പ് ഒന്ന് ജേതാക്കളായാണ് കിവീസിന്റെ സെമി പ്രവേശനം. അതേസമയം ഭാഗ്യം തുണച്ചതാണ് പാകിസ്ഥാൻ സെമിയിലെത്താൻ കാരണം.
ഇരു ടീമുകളും അവസാന സൂപ്പര്‍-12 മത്സരത്തിലെ അതേ പ്ലേയിംഗ് ഇലവനെ ഇന്ന് അണിനിരത്തുന്നു. ഇന്ന് ജയിക്കുന്നവര്‍ നാളെ നടക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം സെമി ജേതാക്കളെ ഫൈനലില്‍ 13-ാം തിയതി നേരിടും. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിലാണ് കലാശപ്പോര്.
ആദ്യ കിരീടം തേടി എത്തിയ ന്യൂസിലൻഡ് ഗ്രൂപ്പ് ഒന്നിലെ ചാമ്പ്യന്മാരായാണ് ട്വന്റി 20 ലോകകപ്പിലെ അവസാന നാലിലെത്തിയത്. ലോകകപ്പുകളിൽ തുടർച്ചയായി അഞ്ചാമത്തെ സെമിഫൈനലിലാണ് ന്യൂസിലൻഡ് കളിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്.
ടീം ന്യൂസീലൻഡ്: ഫിൻ അലൻ, ഡെവൺ കോൺവേ, കെയ്ൻ വില്യംസൻ, ഗ്ലെൻ ഫിലിപ്സ്, ഡാരിൽ മിച്ചൽ, ജയിംസ് നീഷം, മിച്ചൽ സാന്റ്നർ, ടിം സൗത്തി, ട്രെന്റ് ബോൾട്ട്, ഇഷ് സോധി, ലോക്കി ഫെർഗൂസൻ, മാർട്ടിൻ ഗുപ്ടിൽ, ആദം മിൽനെ, മൈക്കിൾ ബ്രെയ്സ്വെൽ, മാർക്ക് ചാപ്മാൻ.
ടീം പാക്കിസ്ഥാൻ: മുഹമ്മദ് റിസ്വാൻ, ബാബർ അസം, മുഹമ്മദ് ഹാരിസ്, ഷാൻ മസൂദ്, ഇഫ്തികർ അഹമ്മദ്, മുഹമ്മദ് നവാസ്, ശദാബ് ഖാൻ, മുഹമ്മദ് വസീം, നസീം ഷാ, ഷഹീൻ അഫ്രീദി, ഹാരിസ് റഊഫ്, ഷഹീൻ അഫ്രീദി, ഖുഷ്ദിൽ ഷാ, മുഹമ്മദ് ഹസ്നൈൻ, ഹൈദർ അലി, ആസിഫ് അലി.