ഇന്ത്യ ന്യൂസിലൻഡ് ഫൈനൽ കാണാമെന്ന പ്രവചനവുമായി ഡിവില്ലിയേഴ്സ്
മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഇന്ത്യ-പാക് ആവേശ ഫൈനലിന് യാതൊരു സാധ്യതയുമില്ലെന്ന പ്രവചനവുമായി ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗ് ഇതിഹാസം എബി ഡിവില്ലിയേഴ്സ്. ഇന്ത്യ-ന്യൂസിലന്‍ഡ് കലാശപ്പോരാണ് മിസ്റ്റർ 360 പ്രവചിക്കുന്നത്. ടീം ഇന്ത്യ കപ്പുയര്‍ത്തുമെന്നും എബിഡി പറയുന്നു.
എല്ലാവരും നന്നായി കളിക്കുന്നുണ്ടെന്നും സൂര്യകുമാര്‍ യാദവും വിരാട് കോലിയും മികച്ച ഫോമിലാണ്. രോഹിത് ശര്‍മ്മ അത്ര നല്ല നിലയിലല്ല. എന്നാല്‍ ടീം ഏറ്റവും കൂടുതല്‍ ആവശ്യപ്പെടുന്ന സമയത്ത് രോഹിത് ഫോമിലേക്ക് ഉയരും.
രോഹിത് ഗംഭീര താരമാണ്. ഇന്ത്യയുടെ ബാറ്റിംഗ് ലൈനപ്പ് പ്രതിഭാസമ്പന്നമാണ്. ഇംഗ്ലണ്ടിനെതിരെ മികച്ച മത്സരം പ്രതിക്ഷിക്കുന്നു. ഇതായിരിക്കും ഇന്ത്യയുടെ വലിയ പരീക്ഷ. സെമിയില്‍ ഇംഗ്ലണ്ടിനോട് ജയിച്ചാല്‍ ഇന്ത്യ കപ്പുയര്‍ത്തുമെന്നും ഡിവില്ലിയേഴ്സ് പറഞ്ഞു.
ഡിവില്ലിയേഴ്സ് പ്രവചനം സത്യമായാല്‍ ഇന്ത്യയുടെ രണ്ടാം ടി20 വിശ്വ കിരീടമാകും ഇത്. 2007ലെ പ്രഥമ ലോകകപ്പില്‍ കിരീടം ഇന്ത്യക്കായിരുന്നു. ലോകകപ്പില്‍ മിന്നും ഫോമിലാണ് വിരാട് കോലിയും സൂര്യകുമാര്‍ യാദവും. ഇതുതന്നെയാണ് ഇന്ത്യയുടെ കരുത്തും. ബോളിംഗിലും മോശമല്ലാത്ത പ്രകടനമാണ് ഇതുവരെ താരങ്ങൾ പുറത്തെടുത്തിരിക്കുന്നതും.