ടി20 ലോകകപ്പിലെ ആദ്യ സെമി നാളെ; പാകിസ്ഥാനും ന്യൂസിലൻഡും നേർക്കുനേർ
ട്വന്റി 20 ലോകകപ്പിലെ ആദ്യ സെമി പാകിസ്ഥാനും ന്യൂസിലൻഡും തമ്മിൽ നാളെ നടക്കും. നേര്‍ക്കുനേര്‍ കണക്കില്‍ പാകിസ്ഥാനാണ് മുന്നില്‍ ഇരുവരും 28 തവണ മത്സരിച്ചപ്പോള്‍ 17 തവണയും പാകിസ്ഥാനായിരുന്നു. അവസാനം നടന്ന ത്രിരാഷ്ട്ര പരമ്പരയില്‍ ന്യൂസിലന്‍ഡിനെ തോല്‍പ്പിച്ചാണ് പാകിസ്ഥാന്‍ കിരീടീം നേടിയത്.
വ്യാഴാഴ്ച്ചയാണ് ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം സെമി. ഇന്ത്യ പാകിസ്ഥാന്‍ സ്വപ്നഫൈനല്‍ പ്രതീക്ഷിച്ചിച്ചാണ് ആരാധകര്‍. രണ്ടു വിജയമകലെ ട്വന്റി 20 ലോക കിരീടം. പ്രതീക്ഷയോടെ നാല് ടീമുകള്‍. ബാബര്‍ അസമിന്റെ പാകിസ്ഥാന് കെയ്ന്‍ വില്യംസന്റെ ന്യൂസിലന്‍ഡാണ് എതിരാളികള്‍.
ഇന്ത്യയോടും സിംബാബ്‌വേയോടും തോറ്റ പാകിസ്ഥാനെ രക്ഷിച്ചത് നെതര്‍ലന്‍ഡ്‌സ്. ഡച്ചുകാര്‍ ദക്ഷിണാഫ്രിക്കയെ അട്ടിമറിച്ചതോടെയാണ് പാകിസ്ഥാന് സെമിയിലേക്ക് വഴിതുറന്നത്. കിവീസ് സെമിയിലെത്തിയത് ഒന്നാം ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരായി.
മുറിവേറ്റ പാകിസ്ഥാന്‍ പുറത്താകലിന്റെ വക്കില്‍ നിന്ന് രക്ഷപ്പെട്ടെത്തുമ്പോള്‍ കൂടുതല്‍ അപകടകാരികള്‍. എങ്കിലും എസിസി ടൂര്‍ണമെന്റുകളില്‍ മികച്ച പ്രകടനം നടത്തുന്ന പാകിസ്ഥാനെ മറികടക്കുക അത്ര എളുപ്പമായിരിക്കില്ല. ഉച്ചയ്ക്ക് ഒന്നരയ്ക്ക് സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടിലാണ് ഒന്നാം സെമി.