ചാമ്പ്യൻസ് ലീഗ് പ്രീ-ക്വാർട്ടർ നറുക്കെടുപ്പ് കഴിഞ്ഞു; വരാനിരിക്കുന്നത് വമ്പൻ പോരാട്ടങ്ങൾ.!
യുവേഫ ചാമ്പ്യൻസ് ലീഗിൻ്റെ പ്രീ-ക്വാർട്ടർ നറുക്കെടുപ്പ് കഴിഞ്ഞു. സ്വിറ്റ്സർലൻഡിലെ നിയോണിൽ വെച്ചാണ് ഈയൊരു നറുക്കെടുപ്പ് നടന്നത്. വമ്പൻ പോരാട്ടങ്ങൾക്ക് ആണ് ഫുട്ബോൾ ലോകം സാക്ഷ്യം വഹിക്കാൻ പോകുന്നത്.
നമുക്ക് നറുക്കെടുപ്പ് ഫലങ്ങളിലേക്ക് ഒന്ന് പോകാം;
DRAW RESULT
• LEIPZIG vs MANCHESTER CITY
• CLUB BRUGGE vs BENFICA
• LIVERPOOL vs REAL MADRID
• AC MILAN vs TOTTENHAM
• FRANKFURT vs NAPOLI
• DORTMUND vs CHELSEA
• INTER MILAN vs FC PORTO
• PSG vs BAYERN
ഇതാണ് വരാനിരിക്കുന്ന പ്രീ-ക്വാർട്ടർ മത്സരങ്ങൾ.
ഇതിൽ ഏറ്റവും എടുത്തു പറയേണ്ട പോരാട്ടം ഫ്രഞ്ച് വമ്പന്മാരായ പി.എസ്.ജിയും ജർമൻ വമ്പന്മാരായ ബയേൺ മ്യുണിക്കും തമ്മിലുള്ള പോരാട്ടമാണ്. ഇരു ടീമുകളും തമ്മിൽ കൊമ്പുകോർക്കുമ്പോൾ വിജയം ആർക്കൊപ്പം നിൽകും എന്നത് പ്രവചിക്കാൻ പ്രയാസമാണ്. പി.എസ്.ജിയ്ക്ക് കിട്ടാവുന്നതിൽ വെച്ച് ഏറ്റവും വലിയ എതിരാളികൾ ആണ് ബയേൺ. അതുകൊണ്ടുതന്നെ അവരെ മറികടക്കാൻ കഴിഞ്ഞാൽ അത് ടീമിൻ്റെ ആത്മാവിശ്വാസം വർദ്ധിപ്പിക്കും. കഴിഞ്ഞ സീസണിലെ ഫൈനലിസ്റ്റുകളായ ലിവർപൂളും റയൽ മാഡ്രിഡും തമ്മിലുള്ള മത്സരമാണ് നോക്കൗട്ടിലെ ഏറ്റവും കടുപ്പമേറിയ മറ്റൊരു പോരാട്ടം. 2 വട്ടം റയലിനോട് ഫൈനലിൽ മുട്ടുമടക്കേണ്ടി വന്ന ടീമാണ് ലിവർപൂൾ. അതിനൊരു പ്രതികാരം വീട്ടാൻ ലഭിച്ച സുവർണാവസരമാണ് വരുന്നത്. ഈ 2 മത്സരങ്ങളും മാറ്റി നിർത്തിയാൽ എസി മിലാനും ടോട്ടനവും തമ്മിലുള്ള മത്സരവും ഡോർട്മുണ്ടും ചെൽസിയും തമ്മിലുള്ള മത്സരവുമാണ് കടുപ്പമേറിയ പോരാട്ടങ്ങൾ. പ്രീമിയർ ലീഗിലെ കരുത്തരായ സിറ്റിക്ക് ജർമൻ ക്ലബായ ലീപ്സിഗിനെയും, ഇറ്റാലിയൻ വമ്പന്മാരായ ഇൻ്റർമിലാന് പോർച്ചുഗീസ് ക്ലബായ പോർട്ടോയേയുമാണ് എതിരാളികൾ ആയി ലഭിച്ചത്. മറ്റു മത്സരങ്ങളിൽ ബെൽജിയൻ ക്ലബായ ബ്രൂഗേ പോർച്ചുഗീസ് ക്ലബ് ബെനഫിക്കയെയും, ജർമൻ ക്ലബ് ഫ്രാങ്ക്ഫർട്ട് ഇറ്റാലിയൻ ക്ലബായ നപോളിയെയും നേരിടും. എന്തായാലും നോക്കൗട്ട് റൗണ്ടിനായി കാത്തിരിക്കുന്ന ആരാധകർക്ക് സന്തോഷം പകരുന്ന ഫിക്സ്ചർ തന്നെയാണ് യുവേഫ പുറത്തുവിട്ടിരിക്കുന്നത്. ഖത്തർ ലോകകപ്പിന് ശേഷമായിരിക്കും പ്രീ-ക്വാർട്ടർ മത്സരങ്ങൾ അരങ്ങേറുക. ആദ്യപാദം ഫെബ്രുവരിയിലും രണ്ടാം പാദം മാർച്ചിലും ആയി നടക്കും. 2023 ജൂൺ 10 ന് ഇസ്താംപൂളിലെ അറ്റാടർക്ക് ഒളിംപിക് സ്റ്റേഡിയത്തിൽ വെച്ചാണ് ചാമ്പ്യൻസ് ലീഗിൻ്റെ കൊടിയിറക്കം.