സ്കൈ ഷോ… സിംബാബ്വെയ്ക്കെതിരെ ഇന്ത്യക്ക് ഉഗ്രൻ സ്കോർ
ടി20 ലോകകപ്പില്‍ ഇന്ത്യക്കെതിരെ സിംബാബ്വെയ്ക്ക് 187 റണ്‍സ് വിജയലക്ഷ്യം. മെല്‍ബണില്‍ ടോസ് നേടി ബാറ്റിംഗിനെത്തിയ ഇന്ത്യക്ക് കെഎല്‍ രാഹുല്‍ (51), സൂര്യകുമാര്‍ യാദവ് (61) എന്നിവരുടെ ഇന്നിംഗ്സാണ് ഇന്ത്യക്ക് മികച്ച സ്കോര്‍ സമ്മാനിച്ചത്. സീന്‍ വില്യംസ് സിംബാബ്വെയ്ക്കായി രണ്ട് വിക്കറ്റ് വീഴ്ത്തി.
രണ്ടാം പകുതിയിൽ തകർപ്പനടിയുമായി കളംനിറഞ്ഞ സൂര്യകുമാർ യാദവിന്റെ ബാറ്റിങ്ങാണ് ഇന്ത്യൻ ഇന്നിങ്സിന്റെ ഹൈലൈറ്റ്. വെറും 25 പന്തിൽ നാല് സിക്റുകളുടെയും ആറു ഫോറുകളുടെയും അകമ്പടിയോടെയാണ് സൂര്യ 61 റൺസെടുത്തത്. ഗ്രൂപ്പ് രണ്ടില്‍ സിംബാബ്വെ നേരത്തെ പുറത്തായിരുന്നു. ഇന്ത്യക്ക് ഇന്ന് ജയിച്ചാല്‍ പാകിസ്ഥാനെ മറികടന്ന ഒന്നാമതെത്താം.
നാലാം ഓവറില്‍ ഇന്ത്യക്ക് ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ (15) നഷ്ടമായി. പിന്നീട് രാഹുല്‍- വിരാട് കോലി (26) സഖ്യം 70 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ 12-ാം ഓവറില്‍ കോലിയെ മടക്കി സീന്‍ വില്യംസ് സിംബാബ്വെയ്ക്ക് ബ്രേക്ക് ത്രൂ നല്കി. ഇതോടെ രണ്ടിന് 87 എന്ന നിലയിലായി രാഹുല്‍. തൊട്ടടുത്ത ഓവറില്‍ രാഹുലും കൂടാരം കയറി. 35 പന്തില്‍ മൂന്ന് വീതം സിക്സും ഫോറും ഉള്‍പ്പെടുന്നതായിരുന്നു രാഹുലിന്റെ ഇന്നിംഗ്സ്.
അഞ്ചാമനായി ക്രീസിലെത്തിയ റിഷഭ് പന്ത് (3) നിരാശപ്പെടുത്തുകയും ചെയ്തതോടെ ഇന്ത്യ നാലിന് 101 എന്ന നിലയിലേക്ക് വീണു. പിന്നീട് അഞ്ചാം വിക്കറ്റിൽ സൂര്യകുമാറും ഹാർദിക് പാണ്ഡ്യയും (18 പന്തിൽ 18) ചേർന്ന് 65 റൺസ് കൂട്ടിച്ചേർത്തതും നിർണായകമായി.