സിംബാബ്വെയ്ക്കെതിരെ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗിനിറങ്ങി, പന്ത് ടീമിൽ
ട്വന്റി20 ലോകകപ്പിലെ അവസാന ഗ്രൂപ്പു മത്സരത്തിൽ സിംബാബ്വെയ്ക്കെതിരെ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ ബാറ്റിങ് തിരഞ്ഞെടുത്തു. നോക്കൗട്ട് റൗണ്ടിന് മുമ്പ് ആവേശ ജയം നേടുകയാവും രോഹിത് ശര്‍മ്മയുടേയും സംഘത്തിന്റേയും ലക്ഷ്യം. വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക്കിന് പകരം റിഷഭ് പന്ത് ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലെത്തി.
ഈ ലോകകപ്പിൽ പന്തിന്റെ ആദ്യ മത്സരമാണിത്. ലോകകപ്പിൽ ഇതുവരെ പരിശീലന മത്സരങ്ങളിൽ പോലും പന്തിന് അവസരം ലഭിച്ചിരുന്നില്ല. ഇന്ന് ആദ്യം നടന്ന മത്സരത്തിൽ നെതർലൻഡ്സ് ദക്ഷിണാഫ്രിക്കയെ അട്ടിമറിച്ചതോടെ ഇന്ത്യ സെമിഫൈനൽ ഉറപ്പിച്ചിരുന്നു.
ബംഗ്ലദേശിനെ തകർന്ന് പാക്കിസ്ഥാനും സെമിയിൽ കടന്നതോടെ സിംബാബ്വെ ലോകകപ്പിൽനിന്നു പുറത്തായി. എന്നാൽ മത്സരത്തിൽ ജയിച്ചെങ്കിൽ മാത്രമേ ഇന്ത്യയ്ക്ക് ഗ്രൂപ്പ് ചാംപ്യന്മാരാനാകൂ. അല്ലെങ്കിൽ നെറ്റ് റൺറേറ്റിൽ മുൻപിലുള്ള പാക്കിസ്ഥാൻ ഗ്രൂപ്പ് ചാംപ്യന്മാരാകും. ഇന്ന് ജയിച്ചാൽ സെമിഫൈനലിൽ ഇംഗ്ലണ്ടുമായാണ്.
ടീം;
ഇന്ത്യ: കെ എൽ രാഹുൽ, രോഹിത് ശർമ, വിരാട് കോഹ്ലി, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ, റിഷഭ് പന്ത്, അക്സർ പട്ടേൽ, രവിചന്ദ്രൻ അശ്വിൻ, ഭുവനേശ്വർ കുമാർ, മുഹമ്മദ് ഷമി, അർഷ്ദീപ് സിംഗ്.
സിംബാബ്വെ: വെസ്ലി മധെവെരെ, ക്രെയ്ഗ് എർവിൻ, റെജിസ് ചകബ്വ, സീൻ വില്യംസ്, സിക്കന്ദർ റാസ, ടോണി മുൻയോംഗ, റയാൻ ബർൾ, ടെൻഡായി ചതാര, റിച്ചാർഡ് നഗാരവ, വെല്ലിംഗ്ടൺ മസകദ്സ, ബ്ലെസിംഗ് മുസരബാനി.






































