Cricket Cricket-International IPL IPL-Team Top News

ധവാനെ പുതിയ നായകനായി പ്രഖ്യാപിച്ച് പഞ്ചാബ് കിംഗ്‌സ്

November 3, 2022

author:

ധവാനെ പുതിയ നായകനായി പ്രഖ്യാപിച്ച് പഞ്ചാബ് കിംഗ്‌സ്

ഐപിഎല്ലിലെ പതിനാറാം സീസണില്‍ പുതിയ നായകനെ പ്രഖ്യാപിച്ച് പഞ്ചാബ് കിംഗ്സ്. ഇന്ത്യന്‍ ഏകദിന ടീമിന്‍റെ ഓപ്പണറായ ശിഖർ ധവാൻ ആണ് അടുത്ത സീസണില്‍ പഞ്ചാബിനെ നയിക്കുക. കഴിഞ്ഞ സീസണില്‍ പഞ്ചാബിനെ നയിച്ച മായങ്ക് അഗർവാളിന് പകരം ധവാൻ ടീമിനെ നയിക്കുമെന്ന് പഞ്ചാബ് കിംഗ്സ് ഔദ്യോഗികമായി അറിയിച്ചു.

ഐപിഎല്ലിൽ രണ്ട് തവണ കൊൽക്കത്തയെയും കഴിഞ്ഞ ഏകദിന ലോകകപ്പിൽ ഇംഗ്ലണ്ടിനെയും ചാംപ്യന്മാരാക്കിയ ട്രവർ ബെയ്‌ലിസാണ് ടീമിന്‍റെ പരിശീലകൻ. മുന്‍ ഇന്ത്യന്‍ താരം അനില്‍ കുംബ്ലക്ക് പകരമാണ് ബെയ്‌ലിസിനെ പഞ്ചാബ് പരിശീലകനായി തിരഞ്ഞെടുത്തത്. കഴിഞ്ഞ സീസണിൽ കെ.എൽ.രാഹുൽ ടീം വിട്ടതോടെയാണ് കർണാടക താരമായ മായങ്ക് അഗർവാൾ പഞ്ചാബ് ടീമിന്‍റെ നായകനായത്.

മെഗാതാരലേലത്തിലൂടെ 8.25 കോടി രൂപയ്ക്ക് പഞ്ചാബിലെത്തിയ ധവാൻ 14 കളിയിൽ 460 റൺസാണ് കഴിഞ്ഞ സീസണിൽ നേടിയത്. കഴിഞ്ഞ വർഷം ധവാന്‍റെ നേതൃത്വത്തിൽ ഇന്ത്യൻ ടീം രണ്ട് പരമ്പരയിലും ജയിച്ചു. ഐപിഎൽ പതിനാറാം സീസണിലെത്തുമ്പോൾ ടീമിന്‍റെ പതിനാലാമത്തെ നായകനാണ് ശിഖർ ധവാൻ.

Leave a comment