കോലി വീണ്ടും മിന്നി, ഇന്ത്യക്കെതിരെ ബംഗ്ലാദേശിന് 185 റൺസ് വിജയലക്ഷ്യം
കെഎൽ.രാഹുലും വിരാട് കോലിയും തകർത്തടിച്ച മത്സരത്തിൽ ബംഗ്ലദേശിനെതിരെ 185 റണ്‍സ് വിജയലക്ഷ്യമുയർത്തി ടീം ഇന്ത്യ. ടി20 ലോകകക്പിലെ സൂപ്പർ 12 ഘട്ടത്തിലെ നിർണായക മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 184 റൺസാണ് അടിച്ചെടുത്തത്.
തുടര്‍ച്ചയായി മൂന്നു മത്സരങ്ങളിൽ നിരാശപ്പെടുത്തുന്ന പ്രകടനവുമായെത്തിയ രാഹുൽ ബംഗ്ലദേശിനെതിരെ അർധ സെഞ്ചറി തികച്ചു. 32 പന്തുകള്‍ നേരിട്ട രാഹുല്‍ നാല് സിക്‌സും മൂന്ന് ഫോറുമടക്കം 50 റണ്‍സെടുത്തു. അതേസമയം ഈ ലോകകപ്പിലെ മൂന്നാം അര്‍ധ സെഞ്ചുറി നേടിയ കോലി 44 പന്തില്‍ നിന്ന് ഒരു സിക്‌സും എട്ട് ബൗണ്ടറിയുമടക്കം 64 റണ്‍സോടെ പുറത്താകാതെ നിന്നു.
ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് നാലാം ഓവറില്‍ തന്നെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ (2) നഷ്ടമായി. തുടര്‍ന്ന് ക്രീസിലൊന്നിച്ച രാഹുല്‍ – വിരാട് കോലി സഖ്യം 67 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി ഇന്നിങ്‌സ് ട്രാക്കിലാക്കി. ഇതിനിടെ 31 പന്തില്‍ നിന്ന് അര്‍ധ സെഞ്ചുറി തികച്ച് തൊട്ടടുത്ത പന്തില്‍ രാഹുല്‍ പുറത്തായി.
തുടര്‍ന്ന് ക്രീസിലെത്തിയ സൂര്യകുമാര്‍ യാദവ് 16 പന്തില്‍ നിന്ന് നാല് ബൗണ്ടറിയടക്കം 30 റണ്‍സെടുത്ത് ഇന്ത്യയെ കാര്യമായി സഹായിച്ചു. എന്നാൽ പിന്നീട് ക്രീസിലെത്തിയ ഹാര്‍ദിക് പാണ്ഡ്യ (5), ദിനേഷ് കാര്‍ത്തിക്ക് (7), അക്ഷര്‍ പട്ടേല്‍ (7) എന്നിവര്‍നിരാശപ്പെടുത്തിയപ്പോൾ. അശ്വിന്‍ ആറ് പന്തില്‍ നിന്ന് 13 റണ്‍സെടുത്ത് അവസാന ഓവറുകളിൽ തിളങ്ങി.ബംഗ്ലാദേശിനായി ഹസന്‍ മഹ്‌മൂദ് മൂന്ന് വിക്കറ്റ് വീഴ്ത്തി. ഷാക്കിബ് അല്‍ ഹസന്‍ രണ്ടു വിക്കറ്റെടുത്തു.