Cricket cricket worldcup Cricket-International Top News

നാളെ നിർണായകമായ ന്യൂസിലന്‍ഡ്-ശ്രീലങ്ക മത്സരം, മഴ ചതിക്കുമോയെന്ന് ആരാധകർ

October 28, 2022

author:

നാളെ നിർണായകമായ ന്യൂസിലന്‍ഡ്-ശ്രീലങ്ക മത്സരം, മഴ ചതിക്കുമോയെന്ന് ആരാധകർ

ടി20 ലോകകപ്പിലെ സൂപ്പർ-12 റൗണ്ടില്‍ നാളെ നിർണായകമായ ന്യൂസിലന്‍ഡ്-ശ്രീലങ്ക പോരാട്ടം. സിഡ്നിയിലാണ് മത്സരത്തിലും മഴഭീഷണി ഉണ്ടാവുമോയെന്നാണ് ആരാധകരുടെ ചോദ്യം.
ഇന്ന് മെല്‍ബണ്‍ ക്രിക്കറ്റ് ​ഗ്രൗണ്ടില്‍ നടക്കേണ്ടിയിരുന്ന ഇരു മത്സരങ്ങളും മഴ മൂലം ഉപേക്ഷിച്ചിരുന്നു.

നാളെ ഇന്ത്യന്‍സമയം ഉച്ചയ്ക്ക് 1.30നാണ് സിഡ്നിയില്‍ ന്യൂസിലന്‍ഡ്-ശ്രീലങ്ക മത്സരം ആരംഭിക്കുക. മത്സരത്തിന് മഴ തടസമാവില്ല എന്നാണ് നിലവിലെ കാലാവസ്ഥാ സൂചനകള്‍. സിഡ്നിയില്‍ മഴ പെയ്യാന്‍ വെറും 3 ശതമാനം വരെ സാധ്യതകളേ പ്രവചിച്ചിട്ടുള്ളൂ. തെളിഞ്ഞ ആകാശമായിരിക്കും മത്സരസമയത്ത്. വെതർ ഡോട് കോമിന്‍റെ റിപ്പോർട്ട് പ്രകാരം പകല്‍ 24 ഉം രാത്രി 12 ഉം താപനിലയായിരിക്കും ശരാശരിയുണ്ടാവുക.

ബാറ്റിംഗിന് അനുകൂലമാണ് സിഡ്നിയിലെ പിച്ച്. ആദ്യം ബാറ്റ് ചെയ്യുന്ന ടീമിന് അനുകൂലമാണ് മത്സരഫലങ്ങള്‍ എന്നതാണ് ചരിത്രം. ടൂർണമെന്‍റിലെ ആദ്യ മത്സരത്തില്‍ ഓസീസിനെ 89 റണ്‍സിന് പൊട്ടിച്ച ന്യൂസിലന്‍ഡിന്‍റെ കഴിഞ്ഞ മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു. അഫ്ഗാനിസ്ഥാനായിരുന്നു എതിരാളികള്‍. അതേസമയം അവസാന മത്സരത്തില്‍ ഓസീസിനോട് ഏഴ് വിക്കറ്റിന്‍റെ തോല്‍വി സമ്മതിച്ചാണ് ഏഷ്യാ കപ്പ് ചാമ്പ്യന്‍മാരായ ലങ്ക നാളെ ഇറങ്ങുന്നത്.

Leave a comment