അപൂര്‍വ റെക്കോര്‍ഡ് തന്റെ പേരിൽ കുറിച്ച് സൂര്യകുമാര്‍ യാദവ്
ടി20യില്‍ മറ്റാറ്റൊരു ബാറ്റര്‍ക്കും സ്വന്തമാക്കാനാവാത്ത അപൂര്‍വ റെക്കോര്‍ഡ് തന്റെ പേരിൽ കുറിച്ച് സൂര്യകുമാര്‍ യാദവ്. നെതര്‍ലന്‍ഡ്സിനെതിരായ വെടിക്കെട്ട് അര്‍ധസെഞ്ചുറിയിലൂടെ മാറ്റിയ സൂര്യകുമാര്‍ യാദവിന് അപൂര്‍വനേട്ടം കൈവരിച്ചിരിക്കുന്നത്.
ടി20 ക്രിക്കറ്റില്‍ ഒരു വര്‍ഷം 200-ന് മുകളില്‍ സ്ട്രൈക്ക് റേറ്റുമായി അഞ്ച് അര്‍ധസെഞ്ചുറി നേടുന്ന ആദ്യ ബാറ്ററെന്ന റെക്കോര്‍ഡാണ് സൂര്യകുമാർ ഇന്നത്തെ മത്സരത്തിലൂടെ സ്വന്തമാക്കിയിരിക്കുന്നത്. ഈ വര്‍ഷം ജൂലൈയില്‍ ഇംഗ്ലണ്ടിനെതിരെ 55 പന്തില്‍ 117 റണ്‍സടിച്ച സൂര്യ ഏഷ്യാ കപ്പില്‍ ഹോങ്കോങിനെതിരെ 39 പന്തില്‍ 68 റണ്‍സടിച്ചു.
ഈ വര്‍ഷം ഫെബ്രുവരിയില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ കൊല്‍ക്കത്തയില്‍ 31 പന്തില്‍ 65 റണ്‍സും ഒക്ടോബറില്‍ ദക്ഷിണാഫ്രിക്കക്കെതിരെ 22 പന്തില്‍ 61 റണ്‍സും ഇന്ന് നെതര്‍ലന്‍ഡ്സിനെതിരെ 25 പന്തില്‍ 51 റണ്‍സും നേടിയാണ് സൂര്യ മറ്റൊരു ബാറ്റര്‍ക്കും സ്വന്തമാക്കാനാവാത്ത അപൂര്‍വനേട്ടം സ്വന്തമാക്കിയത്. ടി20 ക്രിക്കറ്റില്‍ മറ്റൊരു ബാറ്റര്‍ക്കും നാലു തവണ പോലും 200ന് മുകളില്‍ സ്ട്രൈക്ക് റേറ്റുള്ള പ്രകടനങ്ങളില്ലെന്നതും യാദവിനെ വേറിട്ടുനിർത്തുന്ന ഘടകമാണ്.