നെതർലൻഡ്സിനെതിരേ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുത്തു, ടീമിൽ മാറ്റമില്ല
ടി20 ലോകകപ്പില്‍ സൂപ്പര്‍ 12വിലെ രണ്ടാം പോരാട്ടത്തില്‍ നെതര്‍ലന്‍ഡ്സിനെതിരെ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തു. മഴ മൂലം ദക്ഷിണാഫ്രിക്ക-ബംഗ്ലാദേശ് മത്സരം വൈകിയതിനാല്‍ ഇതേ ഗ്രൗണ്ടില്‍ നടക്കുന്ന ഇന്ത്യ-നെതര്‍ലന്‍ഡ്സ് മത്സരത്തിന്റെ ടോസ് വൈകിയിരുന്നു.
കഴിഞ്ഞ മത്സരത്തില്‍ പാകിസ്താനെതിരേ അണിനിരത്തിയ അതേ ടീമിനെയാണ് ഇന്ത്യ ഈ മത്സരത്തിലും ഇറക്കുന്നത്. നെതര്‍ലന്‍ഡ്സ് ടീമിലും മാറ്റമില്ല. ക്രിക്കറ്റിലെ കുഞ്ഞന്മാരായ നെതര്‍ലന്‍ഡ്സിനെതിരേ മികച്ച ജയത്തില്‍ കുറഞ്ഞതൊന്നും ഇന്ത്യന്‍ ടീം ലക്ഷ്യമിടുന്നില്ല. ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തിനുമുമ്പ് മുന്‍നിര ബാറ്റര്‍മാര്‍ക്ക് ഫോമിലേക്കുയരാനുള്ള അവസരമായിട്ടാണ് മത്സരത്തെ പരിശീലകന് രാഹുല്‍ ദ്രാവിഡും കാണുന്നത്.
ഇന്ത്യ പ്ലേയിംഗ് ഇലവന്: കെ എൽ രാഹുൽ, രോഹിത് ശർമ, വിരാട് കോഹ്ലി, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ, ദിനേഷ് കാർത്തിക്, അക്സർ പട്ടേൽ, രവിചന്ദ്രൻ അശ്വിൻ, ഭുവനേശ്വർ കുമാർ, മുഹമ്മദ് ഷമി, അർഷ്ദീപ് സിംഗ്.
നെതര്‍ലന്‍ഡ്സ് പ്ലേയിംഗ് ഇലവന്: വിക്രംജിത് സിംഗ്, മാക്സ് ഒഡൗഡ്, ബാസ് ഡി ലീഡ്, കോളിൻ അക്കർമാൻ, ടോം കൂപ്പർ, സ്കോട്ട് എഡ്വേർഡ്സ്(w/c), ടിം പ്രിംഗിൾ, ലോഗൻ വാൻ ബീക്ക്, ഷാരിസ് അഹമ്മദ്, ഫ്രെഡ് ക്ലാസ്സെൻ, പോൾ വാൻ മീകെരെൻ.