Cricket cricket worldcup Cricket-International Top News

റൂസോയുടെ സെഞ്ച്വറി മികവിൽ ബംഗ്ലാദേശിനെതിരെ സൗത്ത് ആഫ്രിക്കയ്ക്ക് കൂറ്റൻ സ്കോർ.!

October 27, 2022

author:

റൂസോയുടെ സെഞ്ച്വറി മികവിൽ ബംഗ്ലാദേശിനെതിരെ സൗത്ത് ആഫ്രിക്കയ്ക്ക് കൂറ്റൻ സ്കോർ.!

ടി20 ലോകകപ്പിൽ ബംഗ്ലാദേശിനെതിരെ സൗത്ത് ആഫ്രിക്കയ്ക്ക് കൂറ്റൻ സ്കോർ. 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 205 റൺസ് ആണ് സൗത്ത് ആഫ്രിക്ക അടിച്ചുകൂട്ടിയത്. മത്സരത്തിൽ റിലെ റൂസൗ സെഞ്ച്വറി നേടി. ടോസ് നേടിയ ബാവുമ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. പതിവ് പോലെ ക്യാപ്റ്റൻ നേരത്തെ തന്നെ മടങ്ങി. തസ്കിൻ അഹമെദിൻ്റെ ബോളിൽ നൂറുൽ ഹസന് ക്യാച്ച് നൽകി ബാവുമ പുറത്തകുമ്പോൾ ടീം സ്കോർ 2. 6 ബോളിൽ 2 റൺസ് ആയിരുന്നു ക്യാപ്റ്റൻ്റെ സമ്പാദ്യം. പിന്നീട് 2ആം വിക്കറ്റിൽ ഒത്തുചേർന്ന റൂസൗ ഡികോക്ക് സഖ്യം മത്സരം തങ്ങളുടെ വരുതിയിലാക്കുകയായിരുന്നു. ഇരുവരും ചേർന്ന് 81 പന്തിൽ 168 റൺസിൻ്റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. ഡി കോക്ക് 38 പന്തിൽ 63 റൺസ് നേടി മടങ്ങി. 7 ഫോറും 3 സിക്സും അടങ്ങിയതാണ് താരത്തിൻ്റെ ഇന്നിംഗ്സ്. എന്നാൽ ഒരറ്റത്ത് റൂസൗ നിലയുറപ്പിക്കുകയായിരുന്നു. 19ആം ഓവറിൽ താരം പുറത്താകുമ്പോൾ ടീം സ്കോർ 197. 52 പന്തിൽ നിന്നുമാണ് റൂസൗ തൻ്റെ ശതകം പൂർത്തിയാക്കിയത്. ആകെ 56 പന്തുകൾ നേരിട്ട താരം 109 റൺസ് നേടി.

ഡികോക്കിനും റൂസോക്കുമോഴികെ മറ്റാർക്കും മത്സരത്തിൽ വലിയ സംഭാവന നൽകാനായില്ല. 17 ഓവറിൽ 189 റൺസ് എന്ന നിലയിൽ നിന്ന ടീം അവസാന 3 ഓവറിൽ നേടിയത് വെറും 16 റൺസ് ആണ്. മാർക്രമും, മില്ലെറും നിരാശപ്പെടുത്തി. അതല്ലായിരുന്നെങ്കിൽ ടീം സ്കോർ മിനിമം 230 എങ്കിലും കടന്നേനെ. ബംഗ്ലാ പേസർ ഹസൻ മഹ്മൂദ് അവസാന ഓവറുകളിൽ റൺ ഒഴുക്ക് തടയുന്നതിൽ നിർണായക പങ്ക് വഹിച്ചു.

3 ഓവറിൽ 33 റൺസ് വഴങ്ങി 3 വിക്കറ്റ് നേടിയ ഷക്കീബ് അൽ ഹാസനാണ് ബംഗ്ലാ ബോളിങ് നിരയിൽ മികച്ചുനിന്നത്. മത്സരത്തിൻ്റെ തുടക്കത്തിൽ രസംകൊല്ലിയായി മഴയെത്തിയെങ്കിലും അധികനേരം മത്സരം നിർത്തിവെക്കേണ്ടി വന്നില്ല. എന്തായാലും കൂറ്റൻ റൺസ് തന്നെയാണ് ബംഗ്ലാദേശിന് പിന്തുടരേണ്ടത്.

Leave a comment