ടി20 ലോകകപ്പ്; രണ്ടാം മത്സരത്തിൽ ഇന്ത്യ ഇന്ന് നെതർലൻഡ്സിനെതിരെ.!
ട്വൻ്റി 20 ലോകകപ്പിൽ ആദ്യ മത്സരത്തിൽ പാകിസ്താനെ പരാജയപ്പെടുത്തിയ ഇന്ത്യ ഇന്ന് രണ്ടാം മത്സരത്തിനായി ഇറങ്ങുകയാണ്. നെതർലൻഡ്സിനെയാണ് രോഹിത് ശർമയും സംഘവും ഇന്ന് നേരിടുക. ഉച്ചയ്ക്ക് 12.30 ന് സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിൽ വെച്ചാണ് ഈയൊരു മത്സരം നടക്കുക. റൺസ് ഒഴുകുന്ന മത്സരം തന്നെ നമുക്ക് പ്രതീക്ഷിക്കാം. ഉദ്ഘാടന മത്സരത്തിൽ ന്യൂസീലൻഡ് ഓസ്ട്രേലിയയ്ക്കെതിരെ 200 റൺസ് സ്കോർ ചെയ്തത് ഈ ഗ്രൗണ്ടിൽ ആയിരുന്നു. അതുകൊണ്ടു തന്നെ ടോസ് നേടുന്ന ബാറ്റിംഗ് തിരഞ്ഞെടുക്കാനും സാധ്യതയുണ്ട്. ടോസിൻ്റെ സമയത്തും കളി തുടങ്ങിയ ശേഷവും മഴ പെയ്യാൻ സാധ്യത ഉണ്ടെന്നാണ് അറിയാൻ കഴിയുന്നത്. ഇന്നലെ നടന്ന മത്സരങ്ങളിലും മഴ രസംകൊല്ലിയായി എത്തിയിരുന്നു. സൗത്ത് ആഫ്രിക്ക, ന്യൂസീലാൻഡ് എന്നിവർക്ക് മഴമൂലം ഓരോ മത്സരങ്ങൾ നഷ്മായി.
ഇന്നും ആദ്യ മത്സരത്തിലെ ഇലവനെ തന്നെ ഇറക്കാനാണ് സാധ്യത. മാറ്റങ്ങൾ ഒന്നുംതന്നെ ഉണ്ടാകാൻ ഇടയില്ല. ഒരു പക്ഷെ ദിനേശ് കാർത്തിക്കിന് പകരം ഋഷബ് പന്ത് വന്നേക്കാം. എന്തായാലും ഇന്നത്തെ മത്സരവും വിജയിച്ചുകൊണ്ട് സെമി പ്രതീക്ഷകൾ നിലനിർത്തുവാൻ ആകും രോഹിതും സംഘവും ശ്രമിക്കുക. 2019/20 ബിഗ് ബാഷ് ലീഗ് മുതൽ സിഡ്നി ഗ്രൗണ്ടിൽ നടന്ന മത്സരങ്ങളിൽ ആദ്യം ബാറ്റ് ചെയ്ത ടീം ആണ് കൂടുതൽ വിജയിച്ചിട്ടുള്ളത്(7-6). ഇവിടെ ആദ്യം ബാറ്റ് ചെയ്യുന്ന ടീമിൻ്റെ ആവറേജ് സ്കോർ 157 ആണ്. ഈയൊരു കാരണങ്ങൾ ഒക്കെ കൊണ്ടുതന്നെ ടോസ് കിട്ടിയാൽ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുത്തേക്കാം. കഴിഞ്ഞ മത്സരത്തിലെ വിരാട് കോഹ്‌ലിയുടെ മാസ്മരിക പ്രകടനത്തിൻ്റെ ഊർജം ടീമിൽ എല്ലാവരിലും എത്തിയിട്ടുണ്ട്. അത് ഇന്നത്തെ മത്സരത്തിൽ പ്രതിഫലിക്കും. എന്തായാലും വാശിയേറിയ ഈ പോരാട്ടത്തിനായി നമുക്ക് കാത്തിരിക്കാം.