പരിക്ക് വിട്ടൊഴിയാതെ ശ്രീലങ്ക, മൂന്ന് അധിക കളിക്കാരെ ഓസ്ട്രേലിയയിലേക്ക് അയക്കാൻ തീരുമാനം
ടി20 ലോകകപ്പിൽ ശ്രീലങ്കയുടെ വില്ലനായി മാറുകയാണ് പരിക്ക്. ധനുഷ്ക ഗുണതിലക (ഹാംസ്ട്രിംഗ്), ദുഷ്മന്ത ചമീര (കാളക്കുട്ടി), ദിൽഷൻ മധുശങ്ക (ക്വാഡ്) എന്നിവരെ ഐസിസി ഇവന്റിൽ നിന്ന് പരിക്ക് കാരണം ഇതിനോടകം ഒഴിവാക്കിയ ലങ്ക വീണ്ടും പരിക്കിന്റെ ഭീഷണിയിലാണ്. ഓസ്ട്രേലിയക്കെതിരായ മത്സരത്തിൽ പേസ് ബൗളർ ബിനുര ഫെർണാണ്ടോയ്ക്കും പരിക്കേറ്റതാണ് ലങ്കൻ ക്യാമ്പിൽ ആശങ്ക വിതച്ചിരിക്കുന്നത്.
ഇതിന്റെ ഭാഗമായി മൂന്ന് താരങ്ങളെ ബാക്ക്അപ് ഓപ്ഷനായി ഓസ്ട്രേലിയയിലേക്ക് അയക്കാൻ ഒരുങ്ങുകയാണ് ശ്രീലങ്ക. നിലവിലെ ടീമിലേക്ക് ബാക്കപ്പുകളായി നടന്നുകൊണ്ടിരിക്കുന്ന ടി20 ലോകകപ്പിനായി മൂന്ന് അധിക കളിക്കാരെ അയക്കാൻ തീരുമാനം ആയിട്ടുണ്ടെന്ന് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് സ്ഥിരീകരിക്കുകയും ചെയ്തു.
നിരോഷൻ ഡിക്ക്വെല്ല, അസിത ഫെർണാണ്ടോ, മതീശ പതിരണ എന്നിവരാവും ടി20 ലോകകപ്പിനായുള്ള ശ്രീലങ്കൻ ടീമിലേക്ക് ബാക്കപ്പുകളായി എത്തുക. എസ്എൽസിയുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.