Cricket cricket worldcup Cricket-International Top News

ഭക്ഷണത്തില്‍ അതൃപ്തി, ബഹിഷ്ക്കരണവുമായി ടീം ഇന്ത്യ

October 26, 2022

author:

ഭക്ഷണത്തില്‍ അതൃപ്തി, ബഹിഷ്ക്കരണവുമായി ടീം ഇന്ത്യ

ട്വന്റി 20 ലോകകപ്പിന്റെ ഭാഗമായി ഓസ്‌ട്രേലിയയിലുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് അവിടെ ലഭിക്കുന്ന ഭക്ഷണത്തില്‍ അതൃപ്തിയുള്ളതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം നടന്ന പരിശീലന സെഷനു ശേഷം ഉച്ചഭക്ഷണമായി തണുത്ത സാന്‍ഡ്‌വിച്ചും ഫലാഫെലുമാണ് ലഭിച്ചത്. ഇന്ത്യന്‍ താരങ്ങള്‍ ഇവ കഴിക്കാതെ തിരികെ താമസിക്കുന്ന ഹോട്ടലിലെത്തി ഉച്ചഭക്ഷണം കഴിക്കുകയായിരുന്നു.

ടീം അംഗങ്ങള്‍ ഉച്ചഭക്ഷണം ബഹിഷ്കരിച്ച് പ്രതിഷേധിച്ചെന്നാണ് വിവരം. പരിശീലനത്തിനു ശേഷം ചൂടുള്ള ഭക്ഷണമാണ് ഇന്ത്യന്‍ താരങ്ങള്‍ക്ക് പഥ്യം. എന്നാല്‍ ചൊവ്വാഴ്ച ലഭിച്ച ഭക്ഷണം ഇത്തരത്തിലുള്ളതായിരുന്നില്ല.

ഇന്ത്യന്‍ ടീമിന് ചൊവ്വാഴ്ച നിര്‍ബന്ധിത പരിശീലനമില്ലായിരുന്നെങ്കിലും വിരാട് കോലി, ദിനേശ് കാര്‍ത്തിക്, റിഷഭ് പന്ത്, കെ എല്‍ രാഹുല്‍, ആര്‍ അശ്വിന്‍, മുഹമ്മദ് സിറാജ്, ഷര്‍ദ്ദുല്‍ ഠാക്കൂര്‍, ദീപക് ഹൂഡ, എന്നിവരെല്ലാം സിഡ്നിയില്‍ പരിശീലനത്തിന് ഇറങ്ങിയിരുന്നു.

എന്നാല്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ അടക്കമുള്ള ചിലര്‍ കുടുംബവുമൊത്ത് പുറത്ത് കറങ്ങാനിറങ്ങി. പേസര്‍മാര്‍ക്കെല്ലാം ഇന്നലെ പൂര്‍ണ വിശ്രമം അനുവദിച്ചിരുന്നു. പരിശീലനത്തിന് ശേഷം ഇന്ത്യന്‍ താരങ്ങള്‍ക്ക് ഉച്ചഭക്ഷണമായി സംഘാടകര്‍ നല്‍കിയത് തണുത്ത സാന്‍ഡ്‌വിച്ചായിരുന്നു. ഗുണനിലവാരമില്ലാത്ത ഭക്ഷണമാണ് പരിശീലനത്തിന് ശേഷം നല്‍കിയതെന്നും കഠിനമായ പരിശീലനത്തിനുശേഷം വരുമ്പോള്‍ സാന്‍ഡ്‌വിച്ച് മാത്രം മതിയാവില്ലെന്നും ഇന്ത്യന്‍ ടീം അംഗം വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.

Leave a comment