ട്വന്റി 20 ലോകകപ്പിൽ വമ്പൻ അട്ടിമറി; ഇംഗ്ലണ്ടിനെ വീഴ്ത്തി അയർലൻഡ്
ട്വന്റി ട്വന്റി ലോകകപ്പ് സൂപ്പര്‍ 12 പോരാട്ടത്തിൽ ആദ്യ വമ്പന്‍ അട്ടിമറി. കരുത്തരായ ഇംഗ്ലണ്ടിനെ അഞ്ച് റൺസിനാണ് അയര്‍ലന്‍ഡ് കീഴടക്കിയത്. മഴ നിയമത്തിന്റെ പിന്‍ബലത്തിലാണ് അയര്‍ലന്‍ഡിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത അയര്‍ലന്‍ഡ് 19.2 ഓവറില്‍ 157 റണ്‍സിന് ഓള് ഔട്ടായപ്പോള്‍ ഇംഗ്ലണ്ട് 14.3 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 105 റണ്‍സെടുത്തു നില്‍ക്കെ മഴ മൂലം മത്സരം നിര്‍ത്തിവച്ചു.
പിന്നീട് മത്സരം തുടരാനാവാതെ വന്നതോടെ ഡക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം അയര്‍ലന്‍ഡ് അഞ്ച് റണ്‍സിന് ജയിച്ചു. അയര്‍ലന്‍ഡ് ഉയർത്തിയ 158 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ടിന് ആദ്യ ഓവറിൽ തന്നെ അടിതെറ്റി. ജോഷ്വാ ലിറ്റിലിന്റെ ആദ്യ ഓവറിലെ രണ്ടാം പന്തില്‍ ക്യാപ്റ്റന്‍ ജോസ് ബട്ലര് പൂജ്യനായി മടങ്ങി.
മൂന്നാം ഓവറില്‍ അലക്സ് ഹെയില്‍സിനെ(7)നെയും ജോഷ്വാ ലിറ്റില്‍ മടക്കിയതോടെ ഇംഗ്ലണ്ട് ഞെട്ടി. ബെന്‍ സ്റ്റോക്സിന്റെ (6) കുറ്റി തെറിപ്പിച്ച് ഫിയോന്‍ ഹാന്‍ഡ് ഇംഗ്ലണ്ടിന് അടുത്ത പ്രഹരമേല്‍പ്പിച്ചു. 29-3 എന്ന സ്കോറില്‍ സമ്മര്‍ദ്ദതിതലായ ഇംഗ്ലണ്ടിനെ ഹാരി ബ്രൂക്കും(18) ഡേവിഡ് മലനും ചേര്‍ന്ന് 50 കടത്തിയെങ്കിലും ബ്രൂക്കിനെ ഡോക്റെലും മലനെ ബാരി മക്കാര്‍ത്തിയും വീഴ്ത്തിയതോടെ ഇംഗ്ലണ്ട് തോല്‍വി മുന്നില്‍ക്കണ്ടു.
മൊയീന്‍ അലി(12 പന്തില്‍ 24) ലിയാം ലിവിങ്സ്റ്റണ്(1) കൂട്ടുകെട്ട് ഇംഗ്ലണ്ടിനെ വിജയവര കടത്തുമെന്ന് തോന്നിച്ച ഘട്ടത്തിലാണ് വീണ്ടും മഴ എത്തിയത്. നേരത്തെ ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ അയര്‍ലന്‍ഡിന് പോള്‍ സ്റ്റെര്‍ലിംഗും ബാല്‍ബിറിനും ചേര്‍ന്ന് ഭേദപ്പെട്ട തുടക്കമിട്ടു. മൂന്നാം ഓവറില്‍ സ്റ്റെര്‍ലിഗ് (8 പന്തില്‍ 14) പുറത്തായശേഷം ക്രീസിലെത്തിയ ലോര്‍കാന്‍ ടക്കര്‍ ബാല്‍ബിറിനൊപ്പം മികച്ച കൂട്ടുകെട്ടുണ്ടാക്കിയതോടെ പവര്‍ പ്ലേയില്‍ അയര്‍ലന്‍ഡ് ഒരു വിക്കറ്റ് നഷ്ടത്തില്‍ 59 റണ്‍സിലെത്തി. പത്തോവര്‍ പിന്നിടുമ്പോള്‍ ഒരു വിക്കറ്റിന് 92 റണ്‍സെന്ന ശക്തമായ നിലയിലായിരുന്നു അയര്‍ലന്‍ഡ്.