ടി20 ലോകകപ്പ്; ശ്രീലങ്കയെ ബാറ്റിംഗിനയച്ച് ഓസ്ട്രേലിയ, ഇരുടീമിലും മാറ്റം
ടി20 ലോകകപ്പിലെ നിർണായക മത്സരത്തിൽ ശ്രീലങ്കയെ ബാറ്റിംഗിനയച്ച് ടോസ് നേടിയ ഓസ്ട്രേലിയ. കഴിഞ്ഞ മത്സരത്തിൽ ന്യൂസിലൻഡിനോട് ഏറ്റ പരാജയം മറക്കാനും ടൂർണമെന്റിൽ നിലനിൽക്കാനും ഓസീസിന് ഇന്ന് ജയിച്ചേ മതിയാവൂ. സൂപ്പര്‍ 12ലെ ഉദ്ഘാടന മത്സരത്തില്‍ അയല്‍ക്കാരായ ന്യൂസിലന്‍ഡിനോട് 89 റണ്‍സിന്റെ കൂറ്റന്‍ തോല്‍വി വഴങ്ങിയാണ് ഓസീസ് രണ്ടാം മത്സരത്തിനിറങ്ങുന്നത്.
ടീമിൽ ഒരു മാറ്റവുമായാണ് ആരോൺ ഫിഞ്ചിന്റെ നേതൃത്വത്തിലുള്ള ഓസീസ് ഇറങ്ങുന്നത്. കൊവിഡ് ബാധിതനായ ആദം സാമ്പക്ക് പകരം ആഷ്ടൺ അഗറാണ് ഇന്നിറങ്ങുക. അതേസമയം മറുവശത്ത് ശ്രീലങ്കൻ ടീമിലും ഒരു മാറ്റമുണ്ട്. സൂപ്പർ താരം പാത്തും നിസാങ്ക ആദ്യ ഇലവനിൽ തിരിച്ചത്തി.
ശക്തരായ ഇംഗ്ലണ്ട് കൂടി ഉള്‍പ്പെടുന്ന ഗ്രൂപ്പില്‍ ഇന്ന് തോല്‍വി വഴങ്ങിയാല്‍ ഓസീസിന്റെ സെമി പ്രതീക്ഷകള്‍ക്ക് അത് കനത്ത തിരിച്ചടിയാകും. ഇംഗ്ലണ്ട്, അയര്‍ലന്‍ഡ്, അഫ്ഗാനിസ്താന് എന്നിവര്‍ക്കെതിരെയാണ് ഓസിസിന്റെ ശേഷിക്കുന്ന മത്സരങ്ങള്‍. എന്നാല്‍ മറുവശത്ത് അയര്‍ലന്‍ഡിനെ തകര്‍ത്തെറിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ് ശ്രീലങ്ക.
ശ്രീലങ്ക (പ്ലേയിംഗ് ഇലവൻ): പാതും നിസാങ്ക, കുശാൽ മെൻഡിസ്, ധനഞ്ജയ ഡി സിൽവ, ചരിത് അസലങ്ക, ഭാനുക രാജപക്സെ, ദസുൻ ഷനക, വനിന്ദു ഹസരംഗ, ചാമിക കരുണരത്നെ, മഹീഷ് തീക്ഷണ, ബിനുര ഫെർണാണ്ടോ, ലഹിരു കുമാര
ഓസ്ട്രേലിയ (പ്ലേയിംഗ് ഇലവൻ): ഡേവിഡ് വാർണർ, ആരോൺ ഫിഞ്ച്, മിച്ചൽ മാർഷ്, ഗ്ലെൻ മാക്സ്വെൽ, മാർക്കസ് സ്റ്റോയിനിസ്, ടിം ഡേവിഡ്, മാത്യു വെയ്ഡ്, ആഷ്ടൺ അഗർ, പാറ്റ് കമ്മിൻസ്, മിച്ചൽ സ്റ്റാർക്ക്, ജോഷ് ഹേസൽവുഡ്






































