ട്വന്റി 20 ലോകകപ്പിലെ സൂപ്പർ-12 മത്സരങ്ങൾക്ക് ഇന്ന് തുടക്കമാവും
ട്വന്റി 20 ലോകകപ്പിലെ സൂപ്പർ-12 മത്സരങ്ങൾക്ക് ഇന്ന് തുടക്കമാവും. ആതിഥേയരായ ഓസ്ട്രേലിയ ഇന്ത്യൻ സമയം ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്ക് ന്യൂസിലൻഡിനെ നേരിടും. സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിലാണ് മത്സരം. പരിക്കേറ്റ വിക്കറ്റ് കീപ്പർ ജോഷ് ഇൻഗ്ലിസിന് പകരം ഓസ്ട്രേലിയ ഓൾറൗണ്ടർ കാമറൂൺ ഗ്രീനിനെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ബന്ധവൈരികളുടെ പോരാട്ടത്തോടെ ത്രസിപ്പിക്കുന്ന തുടക്കമാണ് ലോകകപ്പിലെ സൂപ്പര്‍-12 ഘട്ടത്തില്‍ ആരാധകര്‍ പ്രതീക്ഷിക്കുന്നത്. എന്നാല്‍ തകര്‍പ്പന്‍ മത്സരം കാത്തിരിക്കുന്ന ആരാധകര്‍ക്ക് നിരാശ വാര്‍ത്തയാണ് സിഡ്നിയിലെ കാലാവസ്ഥ നല്‍കുന്നത്.
അതേസമയം ഇംഗ്ലണ്ടിനെതിരെ പരമ്പര തോറ്റ ഓസ്ട്രേലിയ സന്നാഹ മത്സരത്തിൽ ഇന്ത്യയോടും തോല്‍വി രുചിച്ചാണ് ലോകകപ്പിനൊരുങ്ങുന്നത്. ന്യൂസിലൻഡ് സന്നാഹമത്സരത്തിൽ ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ചപ്പോൾ ഇന്ത്യക്കെതിരായ മത്സരം മഴമൂലം ഉപേക്ഷിച്ചു. സിഡ്നിയിലെ പിച്ച് ബാറ്റിംഗിന് അനുകൂലമാകും എന്നാണ് പ്രതീക്ഷിക്കുന്നത്. മികച്ച പേസും ബൗണ്‍സും ബാറ്റര്‍മാരെ തേടിയെത്താം. ആദ്യം ബാറ്റ് ചെയ്യുന്നവര്‍ 170-180 റണ്‍സ് സ്കോര്‍ ചെയ്തേക്കും എന്നാണ് സൂചനകള്‍.






































