സന്നാഹ മത്സരത്തില്‍ ഓസീസിനെതിരെ 187 റൺസ് വിജയലക്ഷ്യമൊരുക്കി ഇന്ത്യ
ടി20 ലോകകപ്പിന് മുന്നോടിയായി ഓസ്ട്രേലിയക്കെതിരായ സന്നാഹ മത്സരത്തില്‍ കെ എല്‍ രാഹുലിന്റെയും സൂര്യകുമാര്‍ യാദവിന്റേയും അര്‍ധസെഞ്ചുറി കരുത്തില്‍ ഇന്ത്യക്ക് മികച്ച സ്കോര്‍. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ ഏഴ് വിക്കറ്റിന് 186 റണ്‍സെടുത്തു.
അവസാന ഓവറുകളില്‍ സൂര്യകുമാറിന് പതിവ് ശൈലിയിലേക്ക് ഉയരാന്‍ കഴിയാതെ വന്നതാണ് കൂറ്റന്‍ സ്കോറില്‍ നിന്ന് അകറ്റിയത്. ഓസീസിനായി കെയ്ന്‍ റിച്ചാര്ഡ്സണ് നാല് വിക്കറ്റ് വീഴ്ത്തി. കെഎല്‍ രാഹുല്‍ 33 പന്തിൽ നിന്നും 57 റൺസ് നേടിയപ്പോൾ സൂര്യകുമാര്‍ യാദവ് 33 പന്തിൽ 50 റൺസാണ് അടിച്ചത്.
ഇന്ത്യക്കായി രോഹിത് ശർമ (15) വിരാട് കോലി (19) ദിനേശ് കാര്‍ത്തിക് (20) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചപ്പോള്‍ ഹാര്‍ദിക് പാണ്ഡ്യ (2) ബാറ്റിങ്ങില്‍ നിരാശപ്പെടുത്തി. രവിചന്ദ്രന്‍ അശ്വിന് 2 പന്തില്‍ ഒരു സിക്സ് നേടി ഇന്നിങ്സിലെ അവസാന പന്തില്‍ പുറത്തായപ്പോള്‍ ആറ് പന്തില്‍ നിന്ന് അത്രയും തന്നെ റണ്‍സ് നേടി അക്സര്‍ പട്ടേല്‍ പുറത്താകാതെ നിന്നു.






































