ടി20 ലോകകപ്പിന് ശേഷം കോലിയും രോഹിത്തും വിരമിക്കുമെന്ന പ്രവചനവുമായി ശാസ്ത്രി
ഇന്ത്യയുടെ സൂപ്പർ താരങ്ങളായ വിരാട് കോലിയും രോഹിത് ശർമ്മയും ടി20 ലോകകപ്പിന് ശേഷം രാജ്യാന്തര ടി20 ക്രിക്കറ്റിൽ നിന്നും വിരമിക്കുമെന്ന പ്രവചനവുമായി മുൻ പരിശീലകനും ഇതിഹാസ താരവുമായ രവി ശാസ്ത്രി.
ക്യാപ്റ്റന്‍ രോഹിത് ശര്‍മയും മുന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും ഈ ലോകകപ്പോടെ അന്താരാഷ്ട്ര ടി20യില്‍ നിന്ന് വിരമിക്കുമെന്നാണ് ഞാന്‍ കണക്കുകൂട്ടുന്നത്. അടുത്ത വര്‍ഷത്തെ ഏകദിന ലോകകപ്പ് മുന്നില്‍ കണ്ടായിരിക്കും ഇരുവരുടേയും പടിയിറക്കം. പരിചയസമ്പത്തും യുവത്വവും നിറഞ്ഞ ഇപ്പോഴത്തെ ട്വന്റി 20 ടീം അതിശക്തരാണ്. ഇന്ത്യയുടെ എക്കാലത്തേയും മികച്ച ബാറ്റിംഗ് നിരയാണ് ഇപ്പോഴുള്ളതെന്നും ശാസ്ത്രി പറഞ്ഞു.
സൂര്യകുമാര്‍ ഇന്ത്യയുടെ എക്സ് ഫാക്റ്ററാണെന്നും ശാസ്ത്രി വ്യക്തമാക്കിയ ശാസ്ത്രി ഹാര്‍ദിക് പാണ്ഡ്യ അഞ്ചും ദിനേശ് കാര്‍ത്തിക്, റിഷഭ് പന്ത് എന്നിവരില്‍ ഒരാള്‍ ആറും സ്ഥാനത്ത് എത്തുന്നത് ഇന്ത്യക്ക് കെട്ടുറപ്പ് നല്‍കുമെന്നും കൂട്ടിച്ചേർത്തു. മാത്രമല്ല ഇന്ത്യ ഫീല്‍ഡിംഗില്‍ കൂടുതല്‍ മികവ് പുലര്‍ത്തണമെന്നും ശാസ്ത്രിക്ക് അഭിപ്രായമുണ്ട്.






































