പ്രഥമാ വനിതാ ഐപിഎല്ലിന് മാര്‍ച്ചില്‍ തുടക്കമായേക്കും
പ്രഥമാ വനിതാ ഐപിഎല്ലിന് മാര്‍ച്ചില്‍ തുടക്കമായേക്കും. അടുത്ത വര്‍ഷം ഫെബ്രുവരി ഒമ്പത് മുതല്‍ 26 വരെ ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന വനിതാ ടി20 ലോകകപ്പിന് ശേഷമായിരിക്കും വനിതാ ഐപിഎല്‍ തുടങ്ങുക.
പുരുഷ ഐപിഎല്‍ തുടങ്ങുന്നതിന് തൊട്ട് മുമ്പ് പൂര്‍ത്തിയാവുന്ന രീതിയിലായിരിക്കും വനിതാ ഐപിഎല്‍ നടത്തുക. ആദ്യ വനിതാ ഐപിഎല്ലില്‍ അഞ്ച് ടീമുകളാണുണ്ടാകുക. ഓരോ ടീമുകളും രണ്ട് തവണ വീതം പരസ്പരം ഏറ്റുമുട്ടുന്ന രീതിയില്‍ ആകെ 20 മത്സരങ്ങളാകും ആദ്യ വനിതാ ഐപിഎല്ലില്‍ ഉണ്ടാകുകയെന്നാണ് സൂചന.
ലീഗ് ഘട്ടത്തില്‍ ഒന്നാമതെത്തുന്ന ടീം നേരിട്ട് ഫൈനലിന് യോഗ്യത നേടും. രണ്ടും മൂന്നും സ്ഥാനത്തെത്തുന്നവര്‍ എലിമിനേറ്റര്‍ കളിക്കും. ഇതില്‍ ജയിക്കുന്നവര്‍ ഫൈനലിലെത്തും. ഓരോ ടീമിനും പരമാവധി അഞ്ച് വിദേശതാരങ്ങളെ പ്ലേയിംഗ് ഇലവനില്‍ കളിപ്പിക്കാം.
ഒരു ടീമില്‍ പരമാവധി ഉള്‍പ്പെടുത്താവുന്ന ആകെ കളിക്കാരുടെ എണ്ണം 18 ആയിരിക്കും. ഇതില്‍ ആകെ ആറ് വിദേശതാരങ്ങളാവാം. ഐസിസി പൂര്‍ണ അംഗത്വമുള്ള രാജ്യങ്ങളില്‍ നിന്ന് പരമാവധി നാലു താരങ്ങളെയും അസോസിയേറ്റ് രാജ്യങ്ങളില്‍ നിന്ന് ഒരു താരത്തെയുമായിരിക്കും പ്ലേയിംഗ് ഇലവനില്‍ കളിപ്പിക്കാന്‍ അനുമതി ഉണ്ടാകുക.






































