ബിസിസിഐ അധ്യക്ഷ പദവിയിൽ വീണ്ടും അവസരം ലഭിക്കാത്തതിൽ ഗാംഗുലിക്ക് അതൃപ്തി
ബിസിസിഐ അധ്യക്ഷ പദവിയിൽ രണ്ടാം അവസരമില്ലാതെ പടിയിറങ്ങുന്ന സൗരവ് ഗാംഗുലി സന്തുഷ്ടനല്ലെന്ന് റിപ്പോർട്ട്. ഈ മാസം 18നാണ് ബിസിസിഐയുടെ നിലവിലെ ഭരണസമിതിയുടെ കാലാവധി അവസാനിക്കുക.
ബിസിസിഐ അധ്യക്ഷ സ്ഥാനത്ത് രണ്ടാമതൊരു അവസരം കൂടി സൗരവ് ഗാംഗുലി ആഗ്രഹിച്ചെങ്കിലും നൽകാനാകില്ലെന്ന നിലപാടിലാണ് സെക്രട്ടറി ജയ് ഷായും സംഘവും സ്വീകരിച്ചത്. ഒരു പ്രമുഖ കേന്ദ്രമന്ത്രിയുടെ സാന്നിധ്യത്തിൽ കഴിഞ്ഞയാഴ്ച ദില്ലിയിൽ നടന്ന ചർച്ചയിൽ രൂക്ഷവിമർശനമാണ് സൗരവ് ഗാംഗുലി നേരിട്ടത്.
പ്രസിഡന്റ് സ്ഥാനത്ത് ഒരിക്കൽ കൂടി മത്സരിക്കാനാഗ്രഹം പ്രകടിപ്പിച്ച ഗാംഗുലിക്ക് മുന്നിൽ ഐപിഎൽ ചെയർമാൻ പദവി വച്ചുനീട്ടിയെങ്കിലും തരംതാഴ്ത്തലെന്ന് ബോധ്യമായതോടെ ഗാംഗുലി പിന്മാറി. ബിജെപിയിൽ ചേരാത്തതാണ് ഗാംഗുലിയെ വെട്ടിയൊതുക്കാൻ കാരണമായതെന്ന വാർത്തകളും പുറത്തുവരുന്നുണ്ട്.






































