ബുമ്രയുടെ പകരക്കാരനാവാന്‍ ആർക്കും കഴിയില്ലെന്ന് ഡെയ്ല്‍ സ്റ്റെയ്ന്
ബുമ്രയുടെ പകരക്കാരനാവാന്‍ ആർക്കും കഴിയില്ലെന്ന് വ്യക്തമാക്കി ദക്ഷിണാഫ്രിക്കന്‍ ഇതിഹാസ പേസർ ഡെയ്ല്‍ സ്റ്റെയ്ന്. ടീം ഇന്ത്യയുടെ ട്വന്റി 20 ലോകകപ്പ് ടീമില്‍ സ്റ്റാർ പേസർ ജസ്പ്രീത് ബുമ്രയുടെ പകരക്കാരനെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ബുമ്രയുടെ സ്ഥാനത്തെത്താന്‍ മുഹമ്മദ് ഷമിക്കാണ് കൂടുതല്‍ സാധ്യതയുള്ള സമയത്താണ് ദക്ഷിണാഫ്രിക്കൻ താരത്തിന്റെ അഭിപ്രായം.
‘ജസ്പ്രീത് ബുമ്രയുടെ പകരക്കാരനാവുക ഒരു താരത്തിന് പ്രയാസമുള്ള കാര്യമാണ്. ബുമ്രയുടെ സ്ഥാനത്ത് മറ്റൊരാള്‍ക്ക് സുവർണാവസരം കിട്ടുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. ബുമ്രയുടെ പകരക്കാരനായാണ് വരുന്നത് എന്നതിനാല്‍ ഒരുപടി കൂടുതല്‍ മികച്ച പ്രകടനം പുറത്തെടുക്കേണ്ടിവരുമെന്നും സ്റ്റെയ്ൻ പറഞ്ഞു.
കൂടാതെ ബുമ്ര ലോകോത്തര താരമാണെന്നും അദ്ദേഹത്തെ ടീം ഇന്ത്യ ലോകകപ്പില്‍ തീർച്ചയായും മിസ് ചെയ്യുമെന്നും സ്റ്റെയ്ന് സ്റ്റാർ സ്പോർട്സിലെ ഷോയില്‍ കൂട്ടിച്ചേർത്തു. ജസ്പ്രീത് ബുമ്ര ലോകകപ്പിനില്ലാത്തത് ടീമിന് കനത്ത തിരിച്ചടിയായത് എന്ന് ഇന്ത്യന്‍ മുന്‍താരം സഞ്ജയ് ബാംഗറും വ്യക്തമാക്കി.






































