ടി20 ലോകകപ്പിനുള്ള അയർലൻഡ് ടീമിൽ നിന്നും പരിക്കേറ്റ ക്രെയ്ഗ് യങ്ങ് പുറത്ത്, പകരക്കാരൻ ഗ്രഹാം ഹ്യൂം
2022 ടി20 ലോകകപ്പിനുള്ള അയർലൻഡ് ടീമിൽ നിന്നും പരിക്കേറ്റ ക്രെയ്ഗ് യങ്ങ് പുറത്ത്. പകരം പേസർ ഗ്രഹാം ഹ്യൂം ഓസ്ട്രേലിയയിലേക്ക് പറക്കും. കഴിഞ്ഞ കാലങ്ങളിൽ ഐറിഷ് ടീമിന് വേണ്ടി സ്ഥിരതയാർന്ന പ്രകടനം കാഴ്ച്ചവെച്ചിരുന്ന താരമായിരുന്നു യങ്. ആയതിനാൽ താരത്തിന്റെ അഭാവം ഓസ്ട്രേലിയൻ മണ്ണിൽ ഐറിഷ് പടയ്ക്ക് തിരിച്ചടിയാവും.
ഇതിനോടകം തന്നെ ഓസ്ട്രേലിയയിലേക്ക് പറന്ന യങ് കൂടുതൽ വിലയിരുത്തലിനായി അയർലണ്ടിലേക്ക് മടങ്ങും. യങ്ങിന് പകരക്കാരനായ ഹ്യൂം ഇതിനകം തന്നെ അഫ്ഗാനിസ്ഥാനെതിരെ ടി20യിൽ അരങ്ങേറ്റം കുറിച്ചിട്ടുണ്ട്. വരാനിരിക്കുന്ന ടി20 ലോകകപ്പിൽ ഗ്രൂപ്പ് ബിയിലാണ് അയർലൻഡ്, ഒക്ടോബർ 17ന് (തിങ്കളാഴ്ച) സിംബാബ്വെയ്ക്കെതിരെ ഹോബാർട്ടിൽ ആദ്യ മത്സരത്തിനിറങ്ങും.
ആദ്യ റൗണ്ടിലെ അയർലൻഡിന്റെ പ്രധാന മത്സരങ്ങൾക്ക് മുമ്പ് ടീം രണ്ട് സന്നാഹ മത്സരങ്ങൾ കളിക്കും. ഒക്ടോബർ 11 ന് നമീബിയയ്ക്കെതിരെയും ഒക്ടോബർ 13 ന് ശ്രീലങ്കയ്ക്കെതിരെയുമാണ് മത്സരങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്. ടൂർണമെന്റിന്റെ 2021 പതിപ്പിൽ അയർലൻഡ് പങ്കെടുത്തെങ്കിലും ഗ്രൂപ്പിൽ മൂന്നാം സ്ഥാനത്തെത്തിയ ടീം സൂപ്പർ 12 ഘട്ടത്തിലേക്ക് യോഗ്യത നേടിയിരുന്നില്ല.
അയർലണ്ടിന്റെ ടി20 ലോകകപ്പ് ടീം: ആൻഡ്രൂ ബാൽബിർണി (ക്യാപ്റ്റൻ), പോൾ സ്റ്റെർലിംഗ് (വിക്കറ്റ് കീപ്പർ), മാർക്ക് അഡയർ, കർട്ടിസ് കാംഫർ, ഗാരെത് ഡെലാനി, ജോർജ്ജ് ഡോക്രെൽ, സ്റ്റീഫൻ ഡോഹനി, ഫിയോൺ ഹാൻഡ്, ജോഷ് ലിറ്റിൽ, ബാരി മക്കാർത്തി, കോനർ ഓൾഫെർട്ട്, സിമി സിംഗ്, ഹാരി ടി. , ലോർക്കൻ ടക്കർ, ഗ്രഹാം ഹ്യൂം






































